ഭൂമി, ചന്ദ്രന്‍, ചൊവ്വ, ഒരേസമയം സൗരജ്വാലകളുടെ ആക്രമണം, സംഭവിച്ചത് ഇക്കാര്യങ്ങള്‍
വാഷിംഗ്ടണ്‍: ഭൂമി, ചന്ദ്രന്‍, ചൊവ്വ ഒരേ സമയം സൗര കൊടുങ്കാറ്റുകളെ നേരിട്ടുവെന്ന് പഠനം. ഇതൊരു അപൂര്‍വമായ അംഭവമാണ്. ഒരിക്കലും ഉത്തരത്തിലുള്ള സംഭവം നടക്കാന്‍ സാധ്യത. 2021 ഒക്ടോബര്‍ 28ാണ് ഇങ്ങനൊരു തീജ്വാലകള്‍ സൂര്യനില്‍ നിന്നെത്തിയത്. ഇന്‍ഡിപെന്‍ഡന്റ് പുറത്തുവിട്ട സൗര കൊടുങ്കാറ്റുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
ഇത്രയും വലിയൊരു ഭാഗത്തേക്ക് സൗര ജ്വാലകള്‍ ഒരുമിച്ചെത്തി എന്നതാണ് ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്നത്. ഒരേസമയം ഈ മൂന്ന് ഗ്രഹങ്ങളിലെയും സൗര കൊടുങ്കാറ്റുകള്‍ ഒരേസമയം വീശിയത് റെക്കോര്‍ഡ് ചെയ്യപ്പെട്ടുവെന്നും പഠനത്തില്‍ പറയുന്നു. അത്യപൂര്‍വം എന്നാണ് ശാസ്ത്രജ്ഞര്‍ ഇതിനെ വിളിക്കുന്നത്. അതേസമയം ഇത്തരമൊരു സമയത്ത് സൂര്യനില്‍ നിന്നുള്ള ജ്വാലാ കണങ്ങള്‍ക്ക് തീവ്രതയേറും. ഭൂമിയെ സൂര്യനില്‍ നിന്നുള്ള തീജ്വാലകളില്‍ നിന്ന് സംരക്ഷിക്കുന്ന കാര്യമാണ് കാന്തിക ബബിള്‍. ഇവ ശക്തി കുറഞ്ഞ സൗര ജ്വാലകളില്‍ നിന്ന് നമ്മളെ രക്ഷിക്കാന്‍ കെല്‍പ്പുള്ളവയാണ്.

അതിശക്തമായ അഗ്നിജ്വാലകളെ ഇവയ്ക്ക് നേരിടാനുള്ള കരുത്തില്ല. എന്നാല്‍ ചന്ദ്രനിലും, ചൊവ്വയിലും സാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാണ്. ഈ രണ്ട് ഗ്രഹങ്ങള്‍ക്കും സ്വന്തമായി കാന്തിക മണ്ഡലങ്ങള്‍ രൂപപ്പെടുത്തിയെടുക്കാനാവില്ല. സൂര്യനില്‍ നിന്നുള്ള തീജ്വാലാ കണങ്ങള്‍ ചന്ദ്രന്റെയും, ചൊവ്വയുടെയും പ്രതലത്തില്‍ എളുപ്പത്തില്‍ എത്തും. രണ്ടിടത്തും ആള്‍ത്താമസം ഇല്ലാത്തത് കൊണ്ട് തീവ്രമായി ബാധിക്കില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
അതേസമയം ചന്ദ്രനിലും, ചൊവ്വയിലും ഈ സൂര്യകണങ്ങള്‍ മണ്ണിലേക്ക് ഇറങ്ങി ചെല്ലാമെന്നും, സെക്കന്‍ഡറി റേഡിയേഷന്‍ അതിലൂടെ ഉണ്ടാവാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ചൊവ്വയ്ക്ക് വളരെ ചെറിയൊരു അന്തരീക്ഷമാണ് ഉള്ളത്. ഇവയ്ക്ക് സൂര്യനില്‍ നിന്നുള്ള വീര്യം കുറഞ്ഞ സൂര്യ കണങ്ങളെ തടയാനാവും. അതുപോലെ വമ്പന്‍ സൂര്യജ്വാലകളുടെ കുതിപ്പ് കുറയ്ക്കാനും സാധിക്കുമെന്ന് യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സി പറയുന്നു.
ഇവ ഭൂമിയെ പോലെ സൗരജ്വാലകളെ പൂര്‍ണമായും പ്രതിരോധിച്ച് നിര്‍ത്തുമോ എന്ന് കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമേ പറയാനാവൂ. അതുപോലെ ഈ സൗരജ്വാലകളുടെ ആഘാതം എത്രത്തോളമുണ്ടെന്ന് പരിശോധിക്കേണ്ടി വരും.മനുഷ്യ ശരീരത്തില്‍ ഇത്തരം സൗര ജ്വാലകള്‍ വരുന്നതിലൂടെ സംഭവിക്കുന്ന കാര്യങ്ങള്‍ പഠിക്കേണ്ടത് അത്യാവശ്യമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അതുകൊണ്ട് ചന്ദ്രനിലെയും, ചൊവ്വയിലെയും ഇനി നടക്കാനിരിക്കുന്ന പര്യവേഷണങ്ങള്‍ നിര്‍ണായകമാണ്.
700 മില്ലി ഗ്രേയ്ക്ക് മുകളിലുള്ള റേഡിയേഷന്‍ ഡോസുകള്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് അസുഖങ്ങള്‍ക്ക് കാരണമാകും. ബോണ്‍ മാരോയുടെ തകര്‍ച്ചയ്ക്ക് തന്നെ ഇത് കാരണമാകും. ഭൂമിയില്‍ നിന്നുള്ള ഓരോ പര്യവേഷണത്തെയും റേഡിയേഷന്‍ ബാധിക്കാനുള്ള അപകടസാധ്യതയാണ് ശാസ്ത്രജ്ഞര്‍ മുന്നില്‍ കാണുന്നത്. റോബോട്ടിക് മിഷനുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടി വരുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന സൂചന. എന്നാല്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ നിന്ന് ലഭിച്ച സാമ്പിളുകളില്‍ 31 മില്ലി ഗ്രേ റേഡിയേഷനാണ് കണ്ടെത്തിയത്. ഇതില്‍ അപകടമില്ലെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications