കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 മണിക്കൂറല്ല.... 25 മണിക്കൂര്‍... ദിവസത്തിന്റെ ദൈര്‍ഘ്യം വര്‍ധിക്കുന്നു... കാരണം കേട്ടാല്‍ ഞെട്ടും

ദിവസത്തിന്റെ ദൈര്‍ഘ്യം വര്‍ധിക്കുന്നു

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: സമയം ഒന്നിനും തികയുന്നില്ലേ. ശരിക്കും ഇല്ല എന്നതാണ് വാസ്തവം. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. എന്നാല്‍ സമയകുറവ് കൊണ്ട് അടുത്ത ദിവസത്തേക്ക് മാറ്റിവെക്കാറാണ് തിവ്. അപ്പോള്‍ എന്ത് ചെയ്യും. ദിവസത്തിന്റെ ദൈര്‍ഘ്യം കൂട്ടിയാലോ. തമാശയാണെന്ന് കേട്ട് ചിരിക്കേണ്ട. ദിവസത്തിന്റെ ദൈര്‍ഘ്യം കൂടാന്‍ പോവുകയാണ്. ഇനി മുതല്‍ 24 മണിക്കൂറായിരിക്കില്ല ഒരു ദിവസത്തിലുണ്ടാവുക അത് 25 മണിക്കൂറായി വര്‍ധിക്കാന്‍ പോവുകയാണ്.

അദ്ഭുതപ്പെടേണ്ട കാര്യമില്ല ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇങ്ങനെ സംഭവിക്കുമെന്ന് ശാസ്ത്രലോകം വെളിപ്പെടുത്തിയിരിക്കുകയാണ്. അതായത് ദിവസത്തിന്റെ ദൈര്‍ഘ്യം സയന്‍സ് ഫിക്ഷന്‍ സിനിമയിലേതിന് സമാനമായി വര്‍ധിച്ചിരിക്കുമെന്ന് ശാസ്ത്രജ്ഞന്‍മാര്‍ ഉറപ്പ് പറഞ്ഞിരിക്കുകയാണ്. അതിന്റെ കാരണവും അവര്‍ കണ്ടെത്തി കഴിഞ്ഞു. ചന്ദ്രനാണ് ഇതിന്റെ പിന്നിലെന്നാണ് കണ്ടെത്തല്‍.

ദൈര്‍ഘ്യം കൂടുമോ?

ദൈര്‍ഘ്യം കൂടുമോ?

1.4 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രന്‍ ഭൂമിയുമായി വളരെ അടുത്തായിരുന്നു. എന്നാല്‍ കാലം അങ്ങനെ പോകുമ്പോള്‍ ഭൂമിയുടെ ഭ്രമണം കൂടുതല്‍ വേഗത്തിലായപ്പോള്‍ ചന്ദ്രന്‍ കൂടുതല്‍ അകലാന്‍ തുടങ്ങി. അപ്പോഴാണ് ഒരു ദിവസത്തില്‍ 18 മണിക്കൂര്‍ എന്ന രീതി വന്നത്. എന്നാല്‍ ചന്ദ്രന്‍ വരും വര്‍ഷങ്ങളില്‍ ഭൂമിയുമായി കൂടുതല്‍ അകന്നതോടെ ഇത് 24 മണിക്കൂര്‍ എന്ന രീതിയിലേക്ക് വരികയായിരുന്നു. ഇപ്പോള്‍ വീണ്ടും ചന്ദ്രന്‍ ഭൂമിയുമായുള്ള അകലം വര്‍ധിപ്പിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍

ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍

വിസ്‌കോന്‍സിന്‍-മാഡിസന്‍ യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ചര്‍മാര്‍ പുറത്തുവിട്ട പഠനത്തിലാണ് ഈ അകല്‍ച്ചയെ കുറിച്ച് പ്രതിപാദിക്കുന്നത്. ആസ്‌ട്രോ ക്രോണോളജി എന്ന പഠനത്തിലൂടെയാണ് ഇവര്‍ ഇത് കണ്ടെത്തിയത്. സൗരയൂഥത്തിന്റെ മാറ്റവും ഭൂമിയുടെ മുന്‍പുണ്ടായിരുന്ന അവസ്ഥയും പരിശോധിച്ചാണ് ഇങ്ങനെയൊരു പഠനം തയ്യാറാക്കിയിരിക്കുന്നത്. അതേസമയം മുമ്പുണ്ടായിരുന്നത് പോലെയല്ല ചന്ദ്രന് ഭൂമിയുമായുള്ള അകല്‍ച്ച വര്‍ധിക്കുന്നത് അതിവേഗത്തിലാണെന്ന് ഇവര്‍ പറയുന്നു. ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത കുറയുന്നതും മറ്റൊരു കാരണമാണ്.

ബാഹ്യഘടകങ്ങള്‍....

ബാഹ്യഘടകങ്ങള്‍....

ഭൂമിയുടെ ഭ്രമണം പല കാരണങ്ങളാല്‍ തടസ്സപ്പെടുന്നുണ്ട്. ആസ്ട്രനോമിക്കല്‍ ബോഡീസ് എന്നാണ് ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത കുറയ്ക്കുന്ന ഘടകങ്ങള്‍. ഈ ഘടകങ്ങളുടെ കാന്തിക ബലം ഭ്രമണത്തെ സ്വാധീനിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, എന്നിവയാണ് ആസ്ട്രനോമിക്കല്‍ ബോഡീസിന്റെ ഗണത്തില്‍ വരുന്നത്. ചന്ദ്രന്റെ സ്വാധീനത്തിന് പുറമേയാണ് ഇത്തരം ഗ്രഹങ്ങളും ഇവ ഭൂമിയുടെ ഭ്രമണം പതുക്കെയാക്കും. കോടാനുകോടി വര്‍ഷങ്ങള്‍ കൊണ്ട് സൗരയൂഥത്തില്‍ ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ചെറിയ മാറ്റങ്ങള്‍ പോലും സാധാരണ നിലയെ മാറ്റിമറിക്കാന്‍ ശേഷിയുള്ളതാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സ്റ്റീഫന്‍ മേയേഴ്‌സ് പറയുന്നു.

പഠനം ഇങ്ങനെ...

പഠനം ഇങ്ങനെ...

കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ സ്റ്റീഫന്‍ മേയേഴ്‌സ് കണ്ടെത്തിയത്. ഇവരുടെ കൈവശമുള്ള 90 മില്യണ്‍ വര്‍ഷം പഴക്കമുള്ള പാറക്കല്ല് പരിശോധിച്ചപ്പോള്‍ ഭൂമിയുടെ കാലാവസ്ഥ രീതികള്‍ എങ്ങനെയൊക്കെയാണ് ഇവര്‍ കണ്ടെത്തിയിരുന്നു. ഇതോടെ സൗരയൂഥത്തെ കുറിച്ചുള്ള പുതിയ കണ്ടെത്തലുകളിലേക്ക് വഴിതുറക്കുകയായിരുന്നു. എന്നാല്‍ കൃത്യമായ നിഗമനത്തില്‍ ഇവര്‍ക്ക് എത്തിച്ചേരാന്‍ സാധിച്ചില്ല. നിലവില്‍ 3.82 സെന്റിമീറ്റര്‍ എന്ന അളവിലാണ് ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് അകന്ന് കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത് പഴയ കാലവുമായി ചേര്‍ത്ത് വെക്കുമ്പോള്‍ പൊരുത്തക്കേടുണ്ടായിരുന്നു. 1.5 വര്‍ഷം മുമ്പ് ചന്ദ്രന്‍ ഭൂമിക്കടുത്തായിരുന്നെങ്കിലും ഭൂഗുരുത്വാകര്‍ഷണ ഫലം കാരണം അകന്നു എന്നാണ് കണ്ടെത്തല്‍.

ഇനി എന്തൊക്കെ സംഭവിക്കാം

ഇനി എന്തൊക്കെ സംഭവിക്കാം

ദിവസത്തിന്റെ ദൈര്‍ഘ്യം വര്‍ധിക്കുന്നു എന്ന കരുതി ഭയപ്പെടേണ്ടതില്ലെന്ന് സ്റ്റീഫന്‍ മേയേഴ്‌സ് പറയുന്നു. അതേസമയം ചന്ദ്രനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് മേയേഴ്‌സ്. ഭൂമിയുടെ ഭ്രമണത്തെയും ഭ്രമണപഥത്തെയും കുറിച്ചാണ് ഇപ്പോള്‍ പഠിക്കുന്നതെന്ന് മേയേഴ്‌സ് പറഞ്ഞു. ഭൂമിയുടെ ഭ്രമണപഥം ഏത് തരത്തിലുള്ളതാണെന്ന് അറിഞ്ഞാല്‍ എന്തൊക്കെ മാറ്റങ്ങള്‍ ഭാവിയില്‍ സംഭവിക്കുമെന്ന് കൃത്യമായി പറയാന്‍ പറ്റും. ഇതോടൊപ്പം ചന്ദ്രന്റെയും ഭൂമിയുടെയും അകല്‍ച്ച ഏത്രത്തോളമായിരിക്കുമെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് മേയേഴ്‌സ്. പക്ഷേ സമയം വര്‍ധിക്കുന്നത് കാലാവസ്ഥയടക്കമുള്ള കാര്യങ്ങളെ ബാധിച്ചേക്കാന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പും ഇവര്‍ നല്‍കുന്നുണ്ട്.

അമിത് ഷായുടെ ചാണക്യതന്ത്രം പാളി..... ബിജെപിയുമായി സഖ്യമില്ലെന്ന് ശിവസേന....ഒറ്റയ്ക്ക് മത്സരിക്കും!!അമിത് ഷായുടെ ചാണക്യതന്ത്രം പാളി..... ബിജെപിയുമായി സഖ്യമില്ലെന്ന് ശിവസേന....ഒറ്റയ്ക്ക് മത്സരിക്കും!!

താരസംഘടന അമ്മയുടെ തലപ്പത്തേക്ക് മോഹൻലാലെന്ന് സൂചന.. പൃഥ്വിക്കും രമ്യാ നമ്പീശനുമെതിരെ നടപടി?താരസംഘടന അമ്മയുടെ തലപ്പത്തേക്ക് മോഹൻലാലെന്ന് സൂചന.. പൃഥ്വിക്കും രമ്യാ നമ്പീശനുമെതിരെ നടപടി?

English summary
Earth might have 25 hours in a day in the future
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X