ഇന്തോനേഷ്യ ഭൂചലനം: മരണം 97 ആയെന്ന് സൈനികതലവന്‍, മരിച്ചവരില്‍ അധികവും കുട്ടികള്‍
സുമാത്ര ദ്വീപിലെ അസെ പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 97 ആയി. സുമാത്ര ദ്വീപിലെ അസെ പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കൂടുതല്‍ പേര് കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 5 അഞ്ച് മണിയ്ക്കാണ് സംഭവം.
അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്തോനേഷ്യയുടെ വടക്കുള്ള ചെറിയ നഗരമായ റിയോല്വെറ്റില്‍ 6.5 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. എന്നാല്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ റിയോല്വെറ്റില്‍ പുലര്‍ച്ചെ പ്രാര്‍ത്ഥനയ്ക്കുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടതെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. മുസ്ലിം പള്ളികളും വീടുകളും കെട്ടിടങ്ങളുമാണ് ഭൂചലനത്തില്‍ തകര്‍ന്നത്. മരിച്ചവരില്‍ അധികവും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്.
|
അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ
അസെഹ് പ്രവിശ്യയുടെ വടക്കന്‍ തീരത്ത് 17 വ്യാപ്തിയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേ നല്കുന്ന വിവരം.
|
ഭയന്ന് വിറച്ച് ആളുകള്‍
വീടുകളും കെട്ടിടങ്ങളും തകര്‍ന്നതോടെ ജനങ്ങള്‍ ഭയന്ന് വീടുകള്‍ക്കുള്ളില്‍ നിന്ന് ഇറങ്ങിയോടി. തകര്‍ന്ന കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
|
തുടര്‍ചലനങ്ങള്‍
പുലര്‍ച്ചെ അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തിന് ശേഷം അഞ്ചോളം തുടര്‍ചലനങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
|
തകര്‍ന്നടിഞ്ഞിരുന്നു
2004ല്‍ ഉണ്ടായ കടുത്ത ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമി ഇന്തോനേഷ്യയെ തുടച്ചുനീക്കിയിരുന്നു. അസെഹ് പ്രവിശ്യയില്‍ മാത്രം 120,000 പേരാണ് 2004ലെ ഭൂചലനത്തില്‍ കൊല്ലപ്പെട്ടത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications