കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോനേഷ്യ ഭൂചലനം: മരണം 97 ആയെന്ന് സൈനികതലവന്‍, മരിച്ചവരില്‍ അധികവും കുട്ടികള്‍

സുമാത്ര ദ്വീപിലെ അസെ പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്

Google Oneindia Malayalam News

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 97 ആയി. സുമാത്ര ദ്വീപിലെ അസെ പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കൂടുതല്‍ പേര്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 5 അഞ്ച് മണിയ്ക്കാണ് സംഭവം.

അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്തോനേഷ്യയുടെ വടക്കുള്ള ചെറിയ നഗരമായ റിയോല്വെറ്റില്‍ 6.5 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. എന്നാല്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ റിയോല്വെറ്റില്‍ പുലര്‍ച്ചെ പ്രാര്‍ത്ഥനയ്ക്കുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. മുസ്ലിം പള്ളികളും വീടുകളും കെട്ടിടങ്ങളുമാണ് ഭൂചലനത്തില്‍ തകര്‍ന്നത്. മരിച്ചവരില്‍ അധികവും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ

അസെഹ് പ്രവിശ്യയുടെ വടക്കന്‍ തീരത്ത് 17 വ്യാപ്തിയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേ നല്‍കുന്ന വിവരം.

ഭയന്ന് വിറച്ച് ആളുകള്‍

വീടുകളും കെട്ടിടങ്ങളും തകര്‍ന്നതോടെ ജനങ്ങള്‍ ഭയന്ന് വീടുകള്‍ക്കുള്ളില്‍ നിന്ന് ഇറങ്ങിയോടി. തകര്‍ന്ന കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തുടര്‍ചലനങ്ങള്‍

പുലര്‍ച്ചെ അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തിന് ശേഷം അഞ്ചോളം തുടര്‍ചലനങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

തകര്‍ന്നടിഞ്ഞിരുന്നു

2004ല്‍ ഉണ്ടായ കടുത്ത ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമി ഇന്തോനേഷ്യയെ തുടച്ചുനീക്കിയിരുന്നു. അസെഹ് പ്രവിശ്യയില്‍ മാത്രം 120,000 പേരാണ് 2004ലെ ഭൂചലനത്തില്‍ കൊല്ലപ്പെട്ടത്.

English summary
A powerful earthquake struck off Aceh province on Indonesias Sumatra island on Wednesday, killing 18 people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X