കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റലിയില്‍ ശക്തമായ ഭൂചലനം: 6.6 തീവ്രത, മൂന്ന് ദിവസത്തിനിടെ രണ്ടാം തവണ

റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സെന്‍ട്രല്‍ ഇറ്റലിയിലാണ് അനുഭവപ്പെട്ടത്

Google Oneindia Malayalam News

റോം: ഇറ്റലിയിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സെന്‍ട്രല്‍ ഇറ്റലിയിലാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച രാവിലെയുണ്ടായ ഭൂചലനത്തില്‍ കെട്ടിടങ്ങളും ക്രിസ്ത്യന്‍ പള്ളികളും തകര്‍ന്നിട്ടുണ്ട്. എന്നാല്‍ പരിക്ക് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

രാജ്യത്ത് ഒക്ടോബര്‍ 27നുണ്ടായ ഭൂചലനത്തില്‍ തലസ്ഥാന നഗരിയിലെ കെട്ടിടങ്ങള്‍ക്കും പള്ളികള്‍ക്കും തകരാറുകള്‍ സംഭവിച്ചിരുന്നു. ആളപായമുണ്ടായില്ലെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. പെരുജിയയായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേയുടെ കണക്ക് പ്രകാരം 7.1 തീവ്രത രേഖപ്പെടുത്തി. നേരത്തെ ആഗസ്തില്‍ ഇറ്റലിയിലുണ്ടായ ഭൂചലനത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടിരുന്നു.

English summary
Earth qauke in Italy shakes buildings and historic churches.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X