ജപ്പാനില്‍ വീണ്ടും ഭൂചലനം, ഏഴ് പേര്‍ മരിച്ചു, അതീവ ജാഗ്രതാ നിര്‍ദേശങ്ങള്‍
ടോക്കിയോ: ജപ്പാനില്‍ വീണ്ടും ഭൂചലനം. റക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു.
ജപ്പാനിലെ ക്യുഷു മേഖലയിലാണ് ഭൂകന്ുമുണ്ടായത്. ശനിയാഴ്ച രാത്രി 1.25 നാണ് അപകടം നടക്കുന്നത്. സംഭവത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

തുടര്‍ചലനങ്ങള്‍
വ്യാഴ്യാഴ്ചയാണ് ജപ്പാനിലെ കമ്മാറ്റോ നഗരത്തില് റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഇതില്‍ 9 പോര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്.

ശക്തി കൂടുന്നു
തുടര്‍ ചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു. ആദ്യത്തേക്കാള്‍ ശക്തിയേറിയ ചലനമാണ് രണ്ടാം തവണ സംഭവിച്ചത്.

മൊത്തം മരണ സംഖ്യ
ഒരാഴ്ചയില്‍ അടുപ്പിച്ച് സംഭവിച്ച രണ്ട് ഭൂചലനത്തിലായി 16 പേരാണ് മരിച്ചത്. ആയിരത്തിലധികം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു
കെട്ടിടങ്ങളും വീടുകളും തകര്‍ന്നടിഞ്ഞു. റോഡുകളും തകര്‍ന്ന നിലയിലാണ്. പ്രദേശത്തെ വൈദ്യുതി ബന്ധങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. കെട്ടിടങ്ങള്‍ക്കിടിയല്‍ ഒരുപാട് പേര്‍ കുടുങ്ങി കിടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഡാം തകര്‍ന്നു
ഈ മേഖലയിലെ ഡാം തകര്‍ന്നത് വലിയ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇവിടുത്തെ ജനങ്ങളെ മാറ്റി പാര്‍പ്പിട്ടിരിക്കുകയാണ്.

സുനാമി ഭീഷണി
ഭൂചലനത്തെ തുടര്‍ന്ന് സുനാമി ഭീഷണി നല്‍കിയിരുന്നു എങ്കിലും പിന്നീട് അത് പിന്‍വലിച്ചു. 2011 മാര്‍ച്ച് മാസത്തിലുണ്ടായ ഭൂചലനത്തിന്റെ തുടര്‍ച്ചയായി ഉണ്ടായ സുനാമി ജപ്പാനിലെ 20,000 ലധികം ആളുകളുടെ ജീവനെടുത്തിരുന്നു.












Click it and Unblock the Notifications