കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരകൊറിയ വീണ്ടും കുലുങ്ങി, കാരണം ഉന്നിന്റെ ആണവപരീക്ഷണം? ഇനിയും തുടർന്നാൽ രാജ്യം നാമാവശേഷമാകും..

കൽജു പട്ടണത്തിൽ നിന്ന് 54 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായത്

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

സോൾ: ഉത്തരകൊറിയയിൽ ഭൂചലനം നടന്നതായി റിപ്പോർട്ട്. റിക്ടറ്‍ സ്കെയിലിൽ 2.7 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഉത്തര​​കൊറിയയിൽ ആണവ പ​രീക്ഷണം നടന്ന സ്ഥലത്തിന് സമീപം ഭൂചലനം അനുഭവപ്പെട്ടത്. കൽജു പട്ടണത്തിൽ നിന്ന് 54 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായത്.

ഭീകരരുടെ വാഹനം തടഞ്ഞു, ടയറുകൾ വെടിവച്ച് തകർത്തു, പാകിസ്താൻ തുടങ്ങി കഴിഞ്ഞു, പിന്നിൽ അമേരിക്കഭീകരരുടെ വാഹനം തടഞ്ഞു, ടയറുകൾ വെടിവച്ച് തകർത്തു, പാകിസ്താൻ തുടങ്ങി കഴിഞ്ഞു, പിന്നിൽ അമേരിക്ക

un

മൻമോഹൻ സിങ് രാഷ്ട്രപതി, താൻ പ്രധാനമന്ത്രി, എന്നാൽ സംഭവിച്ചത്... വെളിപ്പെടുത്തലുമായി പ്രണബ് മൻമോഹൻ സിങ് രാഷ്ട്രപതി, താൻ പ്രധാനമന്ത്രി, എന്നാൽ സംഭവിച്ചത്... വെളിപ്പെടുത്തലുമായി പ്രണബ്

എന്നാൽ ഉത്തരകൊറിയ ആദ്യം ആണവപരീക്ഷണം നടത്തിയെന്നാണ് ആദ്യം കരുതിയതെന്നും പിന്നീട് സ്വാഭാവിക ഭൂചലനമാണെന്നും കണ്ടെത്തുകയായിരുന്നു. ആണവപരീക്ഷണത്തിന്റെ ഭാഗമായി ഉണ്ടായതല്ല ഭൂചലനമെന്നു ദക്ഷിണകൊറിയൻ കലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

നാലാമത്തെ ഭൂചലനം

നാലാമത്തെ ഭൂചലനം

സെപ്റ്റംബർ മൂന്നിലെ ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിനു ശേഷം ഇവിടെയുണ്ടാകുന്ന നാലാമത്തെ ഭൂചലമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. ആണവപരീക്ഷണം മൂലം പ്രദേശം ദുർബലമായിരിക്കാമെന്നും പരീക്ഷണ കേന്ദ്രം മാറ്റാൻ ഉത്തരകൊറിയ തയ്യാറാകണമെന്നും വിദഗ്ദർ നിർദേശിക്കുന്നുണ്ട്.

 ഇത്തവണ ഭൂകമ്പകാരണം

ഇത്തവണ ഭൂകമ്പകാരണം

ഹൈഡ്രജൻ ബോംബ് പരീക്ഷണത്തെ തുടർന്ന് ഉത്തര കൊറിയയിലും സമീപ രാജ്യത്തും ഭൂകമ്പമുണ്ടായിരുന്നു. എന്നാൽ ഇത്തവണത്തെ ചലനം ആണവ പരീക്ഷണത്തിന്റെ ഭാഗമായി ഉണ്ടായതല്ലെന്നു ദക്ഷിണകൊറിയൻ കലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്

പരീക്ഷണം രാജ്യത്തിന് ഭീഷണി

പരീക്ഷണം രാജ്യത്തിന് ഭീഷണി

മേഖലയിൽ ഉത്തരകൊറിയ നടത്തുന്ന പരീക്ഷണങ്ങൾ രാജ്യത്തിന് തന്നെ ഭീഷണിയായേക്കുമെന്നു ദക്ഷിണ കൊറിയ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അതേസമയം മേഖലയിൽ ഇനിയും പരീക്ഷണങ്ങൾ നടത്തുന്നത് രാജ്യത്തിന് തന്നെ ദേഷമായി ബാധിച്ചേക്കാം. തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ മൂലം പ്രദേശത്ത് റേഡിയോ ആക്ടീവ് വികിരണങ്ങള്‍ ഉണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മലയോര പ്രദേശമായ ഇവിടുത്തെ പരിസ്ഥിതിയിലും കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്

 ഹൈഡ്രജൻ ബോംബ് പരീക്ഷണം

ഹൈഡ്രജൻ ബോംബ് പരീക്ഷണം

സെപ്റ്റംബർ മൂന്നിന് ഉത്തരകൊറിയ രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയത്. ഇതിനെ തുടർന്ന് മേഖലയിൽ 6.3 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയിരുന്നു. മാസങ്ങൾക്ക് മുൻപ് ഉത്തര കൊറിയ നടത്തിയ ഹൈഡ്രഡൻ ബോംബ് പരീക്ഷണത്തിൻരെ ഭാഗമായി മലയോര പ്രദേശത്ത് മണ്ണിടിച്ചിൽ സ്ഥിരമായ ഉണ്ടാകാറുണ്ടെന്നു ഉപഗ്രഹങ്ങളിൽ നിന്ന് ലഭിക്കുന്ന ചിത്രം വ്യക്തമാക്കുന്നുണ്ട്.

അണുബോബിനേക്കാൾ കൂടുതൽ സംഹാരശേഷി

അണുബോബിനേക്കാൾ കൂടുതൽ സംഹാരശേഷി

ജപ്പാനിലെ ഹിരോഷ്മയിൽ യുഎസ് വർഷിച്ച് അണുബോബിനേക്കാൾ സംഹാര ശേഷിയുള്ളതാണ് സെപ്റ്റംബറിൽ ഉത്തര കൊറിയ പരീക്ഷിച്ച അണു ബോംബ്. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അന്ന് രാജ്യത്ത് ഉണ്ടായിരുന്നു. ഇത് സമീപ രാജ്യങ്ങളേയും ബാധിച്ചിരുന്നു. അത് ഉത്തര കൊറിയയുടെ ആറാമത്തെ അണുബോംബ് പരീക്ഷണമായിരുന്നു അത്.

ഉത്തരകൊറിയയുടെ പരീക്ഷണശാലയും കുലുങ്ങി

ഉത്തരകൊറിയയുടെ പരീക്ഷണശാലയും കുലുങ്ങി


ഉത്തരകൊറിയയുടെ നോർത്ത് ഹാംഗ്യോങ് പ്രവശ്യയിലെ കിൽജു കൗണ്ടിയിലെ മലയേര പ്രദേശത്താണ് പുങ്യെ റീ പരീക്ഷണശാല സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാണ് മിക്ക ആണവ പരീക്ഷണങ്ങളും ഉൻ നടത്താറുള്ളത്. 2006, 2009, 2013, ജനുവരി 2016, സെപ്റ്റംബര്‍ 2016, 2017 എന്നീ വര്‍ഷങ്ങളില്‍ ആണവ പരീക്ഷണം നടന്നിട്ടുള്ളത് ഇവിടെയാണ്. ഇതിനു സമീപമാണ് ഇപ്പോള്‍ ഭൂചലനം രേഖപ്പെടുത്തിയത്. നേരത്തേ ഈ മേഖലയില്‍ ഭൂചലനങ്ങള്‍ അധികം ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ആണവ പരീക്ഷണത്തിന് പുങ്യെ റീ തിരഞ്ഞെടുക്കാന്‍ കാരണമായത്.

English summary
A small earthquake has been detected early Friday near North Korea's nuclear test site, the U.S. Geological Survey said.The 2.9 magnitude temblor was detected about 23 kilometers (14 miles) from Sungibaegam, “in the area of previous North Korean nuclear tests,” USGS said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X