കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസിലാന്റ് പ്രധാനമന്ത്രിയുടെ അഭിമുഖത്തിനിടെ ഭൂചലനം; പാര്‍ലമെന്റ് കുലുങ്ങി, പുഞ്ചിരിച്ച് പ്രതികരണം

  • By Desk
Google Oneindia Malayalam News

വെല്ലിങ്ടണ്‍: ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്‍ഡ ആന്റേണ്‍ നേരത്തെയും മാധ്യമങ്ങളുടെ സുപ്രധാന തലക്കെട്ടുകളില്‍ ഇടംപിടിച്ച വ്യക്തിയാണ്. ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലിം പള്ളിയില്‍ നടന്ന കൂട്ടക്കൊല അവര്‍ കൈകാര്യം ചെയ്ത നടപടിയിലൂടെയാണ് ലോകം അവരെ ആദ്യമായി വാഴ്ത്തുന്നത്. പിന്നീട് പല ഘട്ടങ്ങളിലും അവര്‍ വാര്‍ത്തകളില്‍ ഇടം നേടി. ഇപ്പോള്‍ വീണ്ടും ജസീന്‍ഡ തരംഗമായിരിക്കുന്നു.

രാജ്യതലസ്ഥാനത്ത് ഒരു മാധ്യമത്തിന് ഇന്റര്‍വ്യൂ നല്‍കുന്നതിനിടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പ്രധാനമന്ത്രിയുണ്ടായിരുന്ന പാര്‍ലമെന്റ് കെട്ടിടം കുലുങ്ങുകയും ചെയ്തു. ഇതിനോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണമാണ് വൈറലായിരിക്കുന്നത്....

ജനപ്രിയ പ്രധാനമന്ത്രി

ജനപ്രിയ പ്രധാനമന്ത്രി

2017ലാണ് ജസീന്‍ഡ ന്യൂസിലാന്റിന്റെ പ്രധാനമന്ത്രിയായത്. കഴിഞ്ഞ വര്‍ഷം ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലിം പള്ളികളില്‍ നടന്ന വെടിവയ്പ്പും കൂട്ടക്കൊലയും കൈകാര്യം ചെയ്ത അവരുടെ നടപടിയിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഡിസംബറിലെ അഗ്നിപര്‍വത സ്‌ഫോടനവും നിലവിലെ കൊറോണ വൈറസ് വ്യാപനവും കൈകാര്യം ചെയ്യുന്നതിലും മികച്ച അംഗീകാരമാണ് അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഭൂകമ്പമുണ്ടാകുന്ന വേളയില്‍

ഭൂകമ്പമുണ്ടാകുന്ന വേളയില്‍

ന്യൂസിലാന്റ് തലസ്ഥാനമാണ് വെല്ലിങ്ടണ്‍. ഇവിടെ 5.8 തീവ്രതയോടു കൂടിയ ഭൂചലനമാണുണ്ടായത്. തലസ്ഥാനത്തോട് ചേര്‍ന്നുള്ള ലെവിന്‍ പട്ടണത്തിലെ ഭൂമിക്കടിയില്‍ 30 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകമ്പമുണ്ടാകുന്ന വേളയില്‍ ഒരു ടെലിവിഷനില്‍ ലൈവ് അഭിമുഖം നല്‍കുകയായിരുന്നു പ്രധാനമന്ത്രി.

പാര്‍ലമെന്റ് മന്ദിരത്തില്‍

പാര്‍ലമെന്റ് മന്ദിരത്തില്‍

പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നാണ് ലൈവ് അഭിമുഖം പ്രധാനമന്ത്രി നല്‍കിയിരുന്നത്. ഇവിടെ ഒരു ഭൂചലനമുണ്ടായിരിക്കുന്നു എന്ന് അവതാരകനോട് പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് പറഞ്ഞു. ക്യാമറയും മറ്റു വസ്തുക്കളുമെല്ലാം ഇളകുകയും ചെയ്തു. എന്റെ പിന്നിലുള്ള വസ്തുക്കള്‍ നീങ്ങിയത് കണ്ടോ എന്നും പ്രധാനമന്ത്രി അവതാരകനോട് ചോദിച്ചു.

ഞാന്‍ സുരക്ഷിതയാണ്

ഞാന്‍ സുരക്ഷിതയാണ്

ഞാന്‍ സുരക്ഷിതയാണ് എന്ന് പറഞ്ഞ പ്രധാനമന്ത്രി അഭിമുഖം തുടരുകയും ചെയ്തു. എന്നാല്‍ പ്രധാനമന്ത്രി ഭൂചലനത്തിന് സാക്ഷിയായ വീഡിയോ അതിവേഗം വൈറലായി. ഭൂചലനം കാരണം യാതൊരു പ്രയാസവും പ്രധാനമന്ത്രിക്കോ പാര്‍ലമെന്റ് മന്ദിരത്തിനോ ഉണ്ടായില്ല. ഇക്കാര്യം അവര്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറയുകയും ചെയ്തു.

ഭൂചലനം 30 സെക്കന്റ്

ഭൂചലനം 30 സെക്കന്റ്

വെല്ലിങ്ടണിലുണ്ടായ ഭൂചലനം 30 സെക്കന്റ് അനുഭവപ്പെട്ടു. ഓഫീസുകളിലെയും വീടുകളിലെയും പലരും അതിവേഗം സുരക്ഷിത മാര്‍ഗം തേടി. പരിഭ്രാന്തരായ പലരും ടേബിളുകള്‍ക്ക് താഴെ ഒളിക്കുകയാണ് ചെയ്തത്. ഭൂകമ്പ സാധ്യത കൂടുതലുള്ള രാജ്യമാണ് ന്യൂസിലാന്റ്. അഗ്നിപര്‍വത സ്‌ഫോടനവും ഇവിടെ പതിവാണ്.

ന്യൂസിലാന്റിനെ നടുക്കിയ ചലനങ്ങള്‍

ന്യൂസിലാന്റിനെ നടുക്കിയ ചലനങ്ങള്‍

2011ല്‍ ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിലുണ്ടായ ഭൂകമ്പത്തില്‍ 185 പേര്‍ മരിച്ചിരുന്നു. 6.3 തീവ്രതയിലാണ് ഇന്ന് ചലനമുണ്ടായത്. ഇന്ന് 5.8 തീവ്രത രേഖപ്പെടുത്തി. 2016ല്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ചലനം കൈകൂറ നഗരത്തിലുണ്ടായിരുന്നു. അന്ന് രണ്ടു പേര്‍ മരിക്കുകയും വ്യാപക നാശനഷ്ടമുണ്ടാകുകയും ചെയ്തു.

ഞാന്‍ മന്ത്രി, എനിക്ക് ഇളവുണ്ട്; ക്വാറന്റൈന്‍ നിര്‍ദേശം അവഗണിച്ച് ഗൗഡ; കര്‍ണാടകത്തില്‍ പുതിയ വിവാദംഞാന്‍ മന്ത്രി, എനിക്ക് ഇളവുണ്ട്; ക്വാറന്റൈന്‍ നിര്‍ദേശം അവഗണിച്ച് ഗൗഡ; കര്‍ണാടകത്തില്‍ പുതിയ വിവാദം

English summary
Earthquake During Interview; What is New Zealand Prime Minister Jacinda Ardern's Reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X