കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ഭൂചലനം"... കെട്ടിടങ്ങൾക്ക് കേട് പാടുകൾ; റോഡുകൾ തകർന്നു; ആളപായം ഇല്ല

"ഭൂചലനം"... കെട്ടിടങ്ങൾക്ക് കേട് പാടുകൾ; റോഡുകൾ തകർന്നു; ആളപായം ഇല്ല

Google Oneindia Malayalam News

പെറു: കഴിഞ്ഞ ദിവസം പുലർച്ചെ വടക്കൻ പെറുവിൽ ഭൂചലനം രേഖപ്പെടുത്തി. 7.5 തീവ്രതയുളള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഭൂകമ്പത്തിൽ സ്ഥലത്തെ ചില കെട്ടിടങ്ങൾക്ക് കേട് പാടുകൾ വരുകയും നിരവധി റോഡുകൾ തകരുകയും അവശിഷ്ടങ്ങൾ കൊണ്ട് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.

peru

ഭൂകമ്പം വളരെ ശക്തമായിരുന്നു. എന്നിരുന്നാലും ഇത് താരതമ്യേന 112 കിലോമീറ്റർ ആഴത്തിലുളളതാണ്. ഇത് സാധാരണയായി നാശ നഷ്ടങ്ങളുടെയും ആളപായത്തിന്റെയും സാധ്യത കുറയ്ക്കുന്നതാണ്.

കൃത്യ സമയം, പുലർച്ചെ 5:52 - നാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. അതിന്റെ പ്രഭവ കേന്ദ്രം തീരദേശ നഗരമായ ബരാങ്കയിൽ നിന്ന് 42 കിലോമീറ്റർ അകലെ വടക്ക് പടിഞ്ഞാറ് മേഖല ആയ ആമസോൺ മേഖല ആയിരുന്നു. യു എസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് 7.5 തീവ്രത ആണ് രേഖപ്പെടുത്തിയത്.

പാർലമെന്റിൽ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ഇന്ന് ലോക്സഭയിൽ

ഭുചലനത്തിൽ ആമസോൺ മേഖലയിലെ ലാ ജൽക്ക ജില്ലയിലെ പള്ളിയുടെ ഒരു ഭാഗം തകർന്ന് വീണു. തുടർന്ന് വീഴ്ചയുടെ ആഘാതത്തിൽ മൂന്ന് പേർക്ക് നിസാരം ആയി പരിക്ക് ഏൽക്കുകയും ചെയ്തു. മേയർ വാൾട്ടർ കുൽക്വി പെറുവിലെ ആർ പി പി റേഡിയോയോട് പറഞ്ഞതാണ് ഇത്. .പതിനാറാം നൂറ്റാണ്ടിലെ ഒരു പളളി ആണ് തകർന്നത്.

ഹോ.. മേക്കോവര്‍ ഒരു രക്ഷയുമില്ല; ശ്രിന്ദയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ഭുചലനത്തിൽ പെറുവിലെ ആമസോണസ്, കജാമാർക്ക മേഖലകളിലെ നിരവധി ഹൈവേകളിൽ കല്ലുകൾ വീണു. തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു, ഭൂചലനം ഏകദേശം 800 കിലോ മീറ്റർ അകലെയുള്ള ലിമയുടെ തലസ്ഥാനത്ത് വരെ അനുഭവപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അവിടെ ചിലർ ഭയത്തിലും ആശങ്കയിലും വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടി.

അതേസമയം, അയൽ രാജ്യമായ ഇക്വഡോറിലെ ലോജ മുനിസിപ്പാലിറ്റിയിലെ ഒരു പള്ളിക്കും ഭാഗികമായി കേട് പാടുകൾ സംഭവിച്ചു. എന്നാൽ, പെറുവിൽ ഭൂകമ്പങ്ങൾ സാധാരണം ആണ്.

Recommended Video

cmsvideo
ഒമിക്രോൺ വകഭേദത്തെ നേരിടാൻ അപ്ഡേറ്റഡ് വാക്സിൻ..ഫൈസർ ഇറക്കുന്നു

English summary
earthquake; extremely strong magnitude -7.5 hits in northern Peru; many Damages in buildings; Roads were destroyed; No crowds attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X