കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂചലനത്തില്‍ രണ്ട് മരണം: രാജ്യത്തെക്കാത്തിരിക്കുന്നത് വലിയ ദുരന്തം!!

Google Oneindia Malayalam News

ടെഹ്‌റാന്‍: ഇറാനിലുണ്ടായ ഭൂചലനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇറാനില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിലാണ് രണ്ട് പേര്‍ മരിച്ചത്. സെഫിദ് സാംഗ് ജില്ലയിലാണ് ഭൂചലനത്തിന്റ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ഷിയാ ഭൂരിപക്ഷ പ്രദേശമായ മാഷാദില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രദേശം ജനനിബിഡമാണ്.

ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികള്‍ ഭൂചചലനത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടേയും മറ്റ് നാശനഷ്ടങ്ങളുടേയും ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. 10 കിലോമീറ്റര്‍ വ്യാപ്തിയില്‍ ഭൂചലനം അനുഭവപ്പെട്ടതായി ഇറാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

irani

നേരത്തെ 2003ലുണ്ടായ ഭൂചലനത്തില്‍ 31,000ലധികം പേരാണ് കൊല്ലപ്പെട്ടത്. ചരിത്രനഗരമായ ബാം നഗരവും ഭാഗികമായി നശിച്ചിരുന്നു.

English summary
An earthquake measuring 6.1 on the Richter scale hit near Iran’s Shia Muslim holy city of Mashhad on Wednesday, local media reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X