കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെക്സിക്കോയില്‍ വന്‍ ഭൂചലനം: സുനാമി മുന്നറിയിപ്പ്!! രണ്ടുപേര്‍ മരിച്ചു

റിക്ടര്‍ സ്കെയിലില്‍ 8.4 തീവ്രത രേഖപ്പെടുത്തി

Google Oneindia Malayalam News

മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 8.0 തീവ്രത രേഖപ്പെടുത്തിയതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി. ഭൂചലനത്തില്‍ രണ്ട് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 8.4 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേയും അറിയിച്ചിട്ടുണ്ട്. പിജിയാപന്‍ നഗരത്തിന്റെ 123 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രമെന്ന് കരുതുന്നു. ആയിരകണക്കിന് ആളുകള്‍ കൊല്ലപ്പെട്ട 1985ലെ ഭൂചലനത്തിനു ശേഷം രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ കമ്പനമാണിതെന്ന് മെക്‌സിക്കന്‍ സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി അറിയിച്ചു.

മൂന്ന് മണിക്കൂറിനുള്ളില്‍ മെക്സിക്കന്‍ തീരത്ത് ശക്തമായ സുനാമിത്തിരകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗ്വാട്ടിമാല, എല്‍ സാല്‍വദോര്‍, കോസ്റ്റ്റിക്ക, പനാമ, ഹോണ്ടുറാസ്, ഇക്വഡോര്‍ എന്നീ തീരങ്ങളിലാണ് സുനാമി സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

earthquake

മെക്സിക്കോയില്‍ അനുഭവപ്പെട്ടത് ശക്തമായ ഭൂചലനമാണെന്നും കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും യു​എസ് ജിയോളജിക്കല്‍ സര്‍വ്വേയിലെ ജിയോഫിസിസ്റ്റ് റാന്‍ഡി ബാല്‍ഡ് വിനെ ഉദ്ധരിച്ച് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

90 മില്യണ്‍ ജനങ്ങള്‍ താമസിക്കുന്ന ഗ്വാട്ടിമാല, ബെലൈസ് എന്നിവിടങ്ങളിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടതെന്ന് യൂറോപ്യന്‍- മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്‍റര്‍ വ്യക്തമാക്കി.

English summary
An earthquake of a preliminary magnitude of 8.4 struck off the coast of Chiapas, Mexico, late on Thursday local time, the Pacific Tsunami Warning Center (PTWC) said, citing USGS data.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X