ചൈനയിൽ വൻഭൂകമ്പം; നൂറിലേറെ പേർ മരണപ്പെട്ടു; നിരവധിപേർക്ക് പരിക്ക്
ബീജിംഗ്: വടക്ക് പടിഞ്ഞാറൻ ചൈനയിൽ ഭൂകമ്പം. ഗ്യാൻസുവിൽ ശക്തമായ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. കെട്ടിടങ്ങൾ തകർന്ന് 111 പേർ മരിച്ചതായും നിരവധിപേർക്ക് പരിക്കേറ്റതായും പ്രവശ്യ ഭൂകമ്പ ദുരിതാശ്വാസ ആസ്ഥാനത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരണ സംഖ്യ ഉയരാൻ സാധ്യത ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഭൂകമ്പത്തിൽ വീടുകൾ തകർന്നതുൾപ്പെടെ കനത്ത നാശ നഷ്ടം ഉണ്ടായതായാണ് വിവരം. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. തിരച്ചിലിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും അതിജീവിച്ചവരുടെയും അവരുടെ സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും പൂർണമായും ശ്രമിക്കണമെന്ന് പ്രസിഡന്റ് ഷി ജിൻപിംഗ് പറഞ്ഞു.

യു എസ് ജിയോളജിക്കൽ സർവേ റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്, ഹൈഡോംഗ് സ്ഥിതി ചെയ്യുന്ന ക്വിങ്ഹായ് അതിർത്തിക്കടുത്തുള്ള ഗ്യാൻസുവിലാണ് ഉണ്ടായത്. ഗ്യാൻസു പ്രവശ്യയുടെ തലസ്ഥാനമായ ലാൻഷൗവിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ (60 മൈൽ) തെക്കുപടിഞ്ഞാറായാണ് ആ പ്രഭവകേന്ദ്രം. ആദ്യത്തെ ഭൂകമ്പത്തിന് പിന്നാലെ നിരിവധി ചെറിയ തുടർ ചലനങ്ങൾ ഉണ്ടായി.












Click it and Unblock the Notifications