ഇക്വഡോറില്‍ നാശം വിതച്ച് ഭൂകമ്പം; 14 പേര്‍ കൊല്ലപ്പെട്ടു, വടക്കന്‍ പെറുവിലും ചലനം

ക്വിറ്റോ: ഇക്വഡോറിലെയും വടക്കന്‍ പെറുവിലെയും തീരപ്രദേശത്ത് ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വീടുകള്‍, സ്‌കൂളുകള്‍, കെട്ടിടങ്ങള്‍ എന്നിവയ്ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചു. യു എസ്. ജിയോളജിക്കല്‍ സര്‍വേ റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഗ്വായാസ് പ്രവിശ്യയിലെ ബലാവോ നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം.
പ്രാദേശിക സമയം രാത്രി 12 മണിയോടെയാണ് ഭൂകമ്പമുണ്ടായത്. ജനങ്ങള്‍ ശാന്തരായിരിക്കണമെന്ന് ഇക്വഡോര്‍ പ്രസിഡന്റ് ഗ്വുല്ലെര്‍മോ ലാസ്സോ ആവശ്യപ്പെട്ടു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്.












Click it and Unblock the Notifications