കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെക്കൻ ഇറാനിൽ ഭൂചലനം; 3 പേർ മരിച്ചതായി റിപ്പോർട്ട്.. തുടർ ചലനങ്ങൾ ഗൾഫ്​ രാജ്യങ്ങളിലും

Google Oneindia Malayalam News

ടെഹ്റാൻ;തെക്കൻ ഇറാനിൽ ഉണ്ടായ ഭൂചലനത്തിൽ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്.8 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിക്ടർ സ്കെയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

ഹോർമോസ്ഗാൻ പ്രവിശ്യയിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിന് 100 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ വ്യക്തമാക്കി.

 earthquake-1578023144-

യുഎഇ, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ വീഡിയോകൾ ആളുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ശനിയാഴ്ച പുലർച്ചെ 3.25 ഓടെ തുടർ ചലനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്. 2.43 നും 3.13 നും റിക്ടർ സ്‌കെയിലിൽ 4.6, 4.4 തീവ്രത രേഖപ്പെടുത്തിയ തുടർചലനങ്ങൾ ഉണ്ടായതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

'കേരളം പിടിക്കണം, ദക്ഷിണേന്ത്യ കീഴടക്കണം'; പുതിയ തന്ത്രവും മുദ്രാവാക്യവുമായി ബിജെപി'കേരളം പിടിക്കണം, ദക്ഷിണേന്ത്യ കീഴടക്കണം'; പുതിയ തന്ത്രവും മുദ്രാവാക്യവുമായി ബിജെപി

കഴിഞ്ഞ ആഴ്ചയും ഇറാന്റെ തെക്കൻ ഗൾഫ് കടലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ചരക്ക് തുറമുഖത്തിനും കിഷ് ദ്വീപിനും ഇടയിലാണ് ഭൂചലനം ഉണ്ടായതെന്നായിരുന്നു റോയിട്ടേഴ്‌സ് റിപ്പോർട്ട്.1990 ലായിരുന്നു ഇറാനെ പിടിച്ച് കുലുക്കിയ ഭൂചലനം ഉണ്ടായത്. അന്ന് 40,000 ത്തോളം പേരാണ് കൊല്ലപ്പെട്ടത്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

കഴിഞ്ഞ മാസം ജൂണിൽ അഫ്ഗാനിസ്ഥാനിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 1000 പേർ കൊല്ലപ്പെടുകയും 1500 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.ഖോസ്റ്റ് നഗരത്തിൽ നിന്ന് 44 കിലോമീറ്റർ അകലെയായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.പാക്കിസ്ഥാന്റെ ചില ഭാഗങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.

'അനുപമ വാക്കുകളില്ല..പൊളിച്ചെന്ന് പറഞ്ഞാൽ കുറഞ്ഞ് പോകും'..വൈറലായി ചിത്രങ്ങൾ

Recommended Video

cmsvideo
ആരാണീ കൂടെ നിന്ന് കുതികാല്‍ വെട്ടിയ ഷിന്‍ഡെ

English summary
Earthquake in southern Iran; 3 people died reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X