തായ്‌വാനില്‍ ഭൂചലനം; ആടിയുലഞ്ഞ് തീവണ്ടി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു
തായ് പേയ് സിറ്റി: തായ്‌വാന്റെ തെക്കുകിഴക്കൻ തീരത്ത് ഞായറാഴ്ച ശക്തമായ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു സംഭവത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ജപ്പാൻ നൽകിയെങ്കിലും പിന്നീട് ഇത് പിൻവലിച്ചു.
ഉച്ചയ്ക്കു ശേഷം 2.44-ഓടെ തായ്‌വാന്റെ തെക്കുകിഴക്കന്‍ തീരത്തെ തായ്തുങ്ങിന് വടക്കായി ഭൂചലനം അനുഭവപ്പെട്ടത്. പത്തു കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. ആദ്യം ഭൂചലനത്തിന്റെ തീവ്രത, യു.എസ്. ജിയോളജിക്കല്‍ സര്‍വേ 7.2 ആയാണ് കണക്കാക്കിയതെങ്കിലും പിന്നീട് ഇത് 6.9 ആയി കുറയ്ക്കുകയായിരുന്നു.

ഡോംഗ്ളി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഭാഗികമായി തകർന്നു. സ്റ്റേഷനിലുണ്ടായിരുന്ന ട്രെയിനിലെ മൂന്ന് ബോഗികളും ഭൂചലനത്തിൽ വേർപെട്ടു. അപകടത്തിൽ പെട്ട 20 യാത്രക്കാരെ രക്ഷപ്പെടുത്തി
എന്‍ഡിവി ജേണലിസ്റ്റ് ഉമാശങ്കര്‍ സിംഗ് ട്വിറ്ററില്‍ പങ്കിട്ട വീഡിയോയില്‍, ഭൂകമ്പത്തിന്റെ ആഘാതം ഒരു സ്റ്റേഷനില്‍ നില്‍ക്കുന്ന ട്രെയിന്‍ കുലുങ്ങുന്നത് കാണാം സാധിക്കുന്നുണ്ട്. 'ഭൂകമ്പത്തിനിടെ സ്റ്റേഷനില്‍ നില്‍ക്കുന്ന ട്രെയിന്‍ എങ്ങനെ കുലുങ്ങിത്തുടങ്ങിയെന്ന് നോക്കൂ?' എന്നാണ് അദ്ദേഹം വീഡിയോ പങ്കിട്ട് എഴുതിയിരിക്കുന്നത്.
ഉമാശങ്കര്‍ സിംഗ് ട്വിറ്ററില്‍ പങ്കിട്ട വീഡിയോ കാണാൻ ഈ ലിങ്ക് ലിങ്കില്‍ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications