കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കിയില്‍ ഭൂകമ്പം; കെട്ടിടങ്ങള്‍ തകര്‍ന്നു വീണു, 4 മരണം, 120 പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

ഇസ്താംബൂള്‍: തുർക്കിയിലെ ഈജിയൻ തീരത്ത് ഉണ്ടായ ഭൂകമ്പത്തിൽ നാല് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ മുങ്ങിമരിച്ചതായാണ് രാജ്യത്തെ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചത്. അപകടത്തില്‍
120 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ശക്തമായ ഭൂകമ്പമാണ് തുർക്കിയിലും ഗ്രീസിന്‍റെ ചിലഭാഗങ്ങളിലും അനുഭവപ്പെട്ടത്. 16,5 കിലോമീറ്റർ (10.3 മൈൽ) വ്യാപ്തിയില്‍ ഉണ്ടായ ഭൂകമ്പത്തിന് 6.6 തീവ്രത രേഖപ്പെടുത്തിയതായി തുർക്കിയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് പ്രസിഡൻസി അറിയിച്ചു.

Recommended Video

cmsvideo
Tsunami and earth quake in turkey | Oneindia Malayalam

ഭൂകമ്പത്തിന്റെ പ്രാഥമിക തീവ്രത 6.9 ആണെന്നും ഗ്രീക്ക് ദ്വീപായ സമോസിൽ നിന്ന് 13 കിലോമീറ്റർ വടക്കുകിഴക്കായി ഭൂചലനമുണ്ടെന്നും യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.
അമേരിക്കൻ ഐക്യനാടുകളിലെ ജിയോളജിക്കൽ സർവേയുടെ അളവ് 7.0 ആണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തുര്‍ക്കിയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ഇസ്മിറിലാണ് ഭൂകമ്പം നാഷനഷ്ടം വിതച്ചത്. അപകടങ്ങളേയും നാശനഷ്ടങ്ങളേയും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് ഗവർണർ പറഞ്ഞത്.

 earthquake-1

ഇസ്താംബുൾ മേഖലയിലെ ഈജിയൻ, മർമറ എന്നിവിടങ്ങളിൽ ഭൂകമ്പം അനുഭവപ്പെട്ടതായി തുർക്കി മാധ്യമങ്ങളും അറിയിച്ചു. കിഴക്കൻ ഗ്രീക്ക് ദ്വീപുകളിലും ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിലും പോലും ഭൂകമ്പം അനുഭവപ്പെട്ടു. സമോസിലെയും മറ്റ് ദ്വീപുകളിലെയും താമസക്കാർ വീടുകൾ വിട്ട് പുറത്തേക്ക് പുറത്തേക്ക് ഇറങ്ങി ഓടിയെന്നാണ് ഗ്രീക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുന്നത്. എന്നാല്‍ ഗ്രീസില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടിലില്ല.

English summary
Earthquake in Turkey; Buildings collapsed,4 killed 120 injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X