കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കിയില്‍ വന്‍ ഭൂകമ്പം; നിരവധി മരണം, ഇറാന്‍ അതിര്‍ത്തി കുലുങ്ങി, 1066 കെട്ടിടങ്ങള്‍ തകര്‍ന്നു

Google Oneindia Malayalam News

അങ്കാറ: തുര്‍ക്കിയിലെ വാന്‍ പ്രവിശ്യയില്‍ ശക്തമായ ഭൂകമ്പം. ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് കുലുക്കം അനുഭവപ്പെട്ടത്. ഏഴ് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കുണ്ടെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. 1066 കെട്ടിടങ്ങള്‍ തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണ സംഖ്യ ഉയര്‍ന്നേക്കാം.

Ea

തുര്‍ക്കി-ഇറാന്‍ അതിര്‍ത്തിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്‌കൈലില്‍ 5.7 രേഖപ്പെടുത്തിയ ചലനം ഭൂമിക്കടിയില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണുണ്ടായതെന്ന് ഭൂമി ശാസ്ത്രജ്ഞര്‍ പറഞ്ഞു. തുര്‍ക്കിയിലെ 43 ഗ്രാമങ്ങളില്‍ ഭൂചലനമുണ്ടായി. ദുരന്തനിവാരണ സംഘം മേഖലയില്‍ എത്തിയിട്ടുണ്ട്.

അവസാന നിമിഷം ഇന്ത്യയ്ക്ക് പണി തന്ന് ട്രംപ്; മോദി തയ്യാറായിട്ടും ട്രംപിന് താല്‍പ്പര്യമില്ല, കരാറില്ലഅവസാന നിമിഷം ഇന്ത്യയ്ക്ക് പണി തന്ന് ട്രംപ്; മോദി തയ്യാറായിട്ടും ട്രംപിന് താല്‍പ്പര്യമില്ല, കരാറില്ല

വാന്‍ നഗരത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ഇറാന്‍ സഹായം വാഗ്ദാനം ചെയ്തു. രക്ഷാപ്രവര്‍ത്തകരെ ഇറാന്‍ അയച്ചിട്ടുണ്ടെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. ഇറാനില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാന്‍ അതിര്‍ത്തിയില്‍ ജനവാസ മേഖല അല്ലാത്തതാണ് നഷ്ടം കുറയാന്‍ കാരണം.

ഇറാനും തുര്‍ക്കിയും പതിവായി ഭൂചലനം അനുഭവപ്പെടുന്ന രാജ്യങ്ങളാണ്. കിഴക്കന്‍ തുര്‍ക്കിയില്‍ കഴിഞ്ഞമാസമുണ്ടായ ഭൂചലനത്തില്‍ 40 പേരാണ് മരിച്ചത്. ഇതേ വേളയില്‍ തന്നെ ഇറാനിലും ചലനം അനുഭവപ്പെട്ടെങ്കിലും മരണം സംഭവിച്ചില്ല. ചില കെട്ടിടങ്ങള്‍ തകര്‍ന്നിരുന്നു.

English summary
Earthquake in Turkey: Several dead in city bordering Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X