ചൈനയിലെ യുനാനിൽ ഭൂമികുലുക്കം; 2 പേർ മരിച്ചു... 17 ഓളം പേർക്ക് പരിക്ക്
ബെയ്ജിങ്; തെക്കുപടിഞ്ഞാറൻ ചൈനീസ് പ്രവിശ്യയായ യുനാനിൽ ഭൂചലനം. വെള്ളിയാഴ്ച വൈകീട്ടോടെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ രണ്ട് പേർ മരിച്ചു.17 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

വിനോദ സഞ്ചാര കേന്ദ്രമായ ഡാലി നഗരത്തിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ചെറിയ ചില ചലനങ്ങൾക്ക് ശേഷമാണ് തീവ്രത കൂടിയ ഭൂമികുലുക്കം ഉണ്ടായത്. പർവത പ്രവിശ്യയിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് രണ്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചതായി പ്രാദേശിക അധികൃതർ ശനിയാഴ്ച പുലർച്ചെ പ്രസ്താവനയിൽ പറഞ്ഞു.20,000 ത്തിലധികം പേരെ ഒഴിപ്പിച്ചതായി യുനാൻ ഭരണകുടം അറിയിച്ചു.
ഒരു ലക്ഷത്തിലധികം ആളുകൾ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. അവരിൽ ഭൂരിഭാഗവും ഗ്രാമീണരാണ്.ചില കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുകയും മറ്റു ചിലത് തകർന്നതായും ഭരണകുടം അറിയിച്ചത്. പ്രദേശത്ത് കൂടുതൽ പരിശോധന നടത്തിവരികയാണ്. കെട്ടിടങ്ങൾ ഉള്ള പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കാൻ അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.ഭൂകമ്പ സാധ്യത പ്രദേശമാണ് യുനാൻ.












Click it and Unblock the Notifications