കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ ചുഴലിക്കാറ്റ്, ഇറാനിൽ ഭൂകമ്പം, സംഭവിക്കുന്നതെന്ത്? ഇറാനിൽ 30ലേറെ തുടർചലനങ്ങൾ...

നിരവധി വീടുകളും കെട്ടിടങ്ങളും ഭൂകമ്പത്തിൽ തകർന്നതായാണ് റിപ്പോർട്ട്.

  • By Desk
Google Oneindia Malayalam News

ടെഹ്റാൻ: ഇറാനിൽ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നാൽപ്പതിലേറെ പേർക്ക് പരിക്കേറ്റു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച രാവിലെ 6.30ഓടെ ഇറാനിലെ കർമൻ പ്രവിശ്യയിലാണ് ആദ്യ പ്രകമ്പനമുണ്ടായത്.

ഓഖി മിനിക്കോയിൽ! ശക്തമായ കടൽക്ഷോഭം, കവരത്തിയിൽ ബോട്ടുകൾ മുങ്ങി... ദ്വീപ് നിവാസികൾ പരിഭ്രാന്തിയിൽ...ഓഖി മിനിക്കോയിൽ! ശക്തമായ കടൽക്ഷോഭം, കവരത്തിയിൽ ബോട്ടുകൾ മുങ്ങി... ദ്വീപ് നിവാസികൾ പരിഭ്രാന്തിയിൽ...

ലവ് ജിഹാദിന് ഹിന്ദു സംഘടനകളുടെ മറുപടി! ലക്ഷ്യം 2100 മുസ്ലീം പെൺകുട്ടികൾ, 150ഓളം നേതാക്കൾ പ്രണയത്തിൽലവ് ജിഹാദിന് ഹിന്ദു സംഘടനകളുടെ മറുപടി! ലക്ഷ്യം 2100 മുസ്ലീം പെൺകുട്ടികൾ, 150ഓളം നേതാക്കൾ പ്രണയത്തിൽ

ഇതിനു പിന്നാലെ മുപ്പതോളം തുടർചലനങ്ങളുമുണ്ടായി. നിരവധി വീടുകളും കെട്ടിടങ്ങളും ഭൂകമ്പത്തിൽ തകർന്നതായാണ് റിപ്പോർട്ട്. ഭൂകമ്പത്തെ തുടർന്ന് പരിഭ്രാന്തരായ പ്രദേശവാസികൾ ഗ്രാമങ്ങളിൽ നിന്ന് പലായനം ചെയ്തു. സംഭവസ്ഥലത്ത് ഇറാൻ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഇന്ത്യയിൽ ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിനിടെയാണ് ഇറാനിൽ നിന്ന് ഭൂകമ്പ വാർത്തയും പുറത്തുവന്നത്. ഏഷ്യൻ രാജ്യങ്ങളിൽ പ്രകൃതിദുരന്തങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന് ചില ഗവേഷകർ നേരത്തെ സൂചന നൽകിയിരുന്നു. ഇത്തരത്തിലുള്ള പ്രവചനങ്ങൾ ശരിയാകുന്നുവോ എന്നാണ് പലരുടെയും സംശയം.

ഭൂകമ്പ സാദ്ധ്യതയുള്ള രാജ്യം...

ഭൂകമ്പ സാദ്ധ്യതയുള്ള രാജ്യം...

ലോകത്ത് ഏറ്റവുമധികം ഭൂകമ്പ സാദ്ധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ഇറാൻ. ഒരു മാസം മുൻപുണ്ടായ ഭൂകമ്പത്തിൽ അഞ്ഞൂറിലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. വെള്ളിയാഴ്ച ഭൂകമ്പമുണ്ടായ കർമ്മൻ പ്രവിശ്യയിൽ 2003ലും ശക്തമായ ഭൂചലനമുണ്ടായിരുന്നു. അന്ന് മുപ്പതിനായിരത്തോളം പേരാണ് മരണപ്പെട്ടത്.

ഭൂചലനം...

ഭൂചലനം...

ഇറാനിലെ കർമൻ പ്രവിശ്യയിൽ ഡിസംബർ ഒന്ന് വെള്ളിയാഴ്ച രാവിലെയാണ് ഭൂകമ്പമുണ്ടായത്. രാവിലെ 6.30ഓടെയായിരുന്നു ആദ്യ പ്രകമ്പനമുണ്ടായത്. പിന്നീട് മുപ്പതോളം തുടർചലനങ്ങളുണ്ടായി. മൺകട്ടകൾ കൊണ്ട് തീർത്ത വീടുകളാണ് പ്രദേശത്തുള്ളത്. ഇവയെല്ലാം ഭൂകമ്പത്തിൽ തകർന്നടിഞ്ഞു.

സൈന്യം...

സൈന്യം...

ഭൂകമ്പത്തെ തുടർന്ന് പ്രദേശവാസികളെല്ലാം ഗ്രാമങ്ങളിൽ നിന്ന് പലായനം ചെയ്തു. നാൽപ്പതിലേറെ പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇറാൻ സൈന്യവും മറ്റു സന്നദ്ധ സംഘടനകളും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടോ എന്നാണ് രക്ഷാപ്രവർത്തകരുടെ സംശയം.

ഒറ്റപ്പെട്ടു...

ഒറ്റപ്പെട്ടു...

കർമന് 58 കിലോമീറ്റർ വടക്കുകിഴക്ക് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ വിഭാഗം അറിയിച്ചു. കർമനിലെ മിക്ക ഗ്രാമങ്ങളിലും ജല, വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്.

English summary
earthquake in kerman iran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X