ഇറാനിനെ ആണവ നിലയത്തിന് സമീപം ഭൂചലനം; ആശങ്ക.. സ്വാഭാവിക പ്രതിഭാസമെന്ന് റിപ്പോര്‍ട്ട്
ടെഹ്റാന്: ഇറാന്-യുഎസ് സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനിലെ ആണവനിലയത്തിന് സമീപം ഭൂചലനം. ബുഷെര്‍ ആണവ നിലയത്തിന് സമീപത്താണ് ഇന്ന് രാവിലെ റിക്ടര്‍ സ്കെയിലില്‍ 4.9 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
ഇറാനിലെ ബോറസ്ജാനിൽ നിന്ന് 10 കിലോമീറ്റർ തെക്കുകിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു.ബോറസ്ജാനില്‍ നിന്ന് 70 കിലോമീറ്റര്‍ ദൂരമാണ് ബുഷഹ്റിലെ ആണവ പ്ലാന്റിലേക്കുള്ളത്.
ഇറാഖിലെ രണ്ട് അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന് ഇന്ന് വ്യോമാക്രമണം നടത്തിയിരുന്നു. തൊട്ട് പിന്നാലെ 180 യാത്രക്കാരുമായി പറന്ന യുക്രേനിയന്‍ വിമാനം ഇറാനില്‍ തകര്‍ന്നു വീണിരുന്നു. ഇതിന് പിന്നാലെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
എന്നാല്‍ ഈ സംഭവങ്ങളുമായി ഭൂചനലനത്തിന് ബന്ധമില്ലെന്നും സ്വാഭാവികമായ പ്രകൃതി പ്രതിഭാസം മാത്രമാണിതെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഡിസംബറിലും സമാനമായ ഭൂചനം ഉണ്ടായിരുന്നുവെന്നും ജിയോളിജിക്കല്‍ സര്‍വ്വേ ട്വീറ്റില്‍ പറയുന്നു.
ഇറാന്; ടെഹ്റാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു; 180 യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്
തിരിച്ചടിച്ച് ഇറാൻ; ഇറാഖിലെ യുഎസ് സൈനികത്താവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണം, യുദ്ധഭീതിയിൽ ലോകം
'ദീപികയ്ക്ക് നികുതിയെ കുറിച്ച് നല്ല ബോധ്യമുണ്ട്'; നടിക്കെതിരെ സന്ദീപ് ജി വാര്യര്‍