കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാനിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

Google Oneindia Malayalam News

ടോക്യോ: ജപ്പാനിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി. ജപ്പാനിലെ വടക്ക് പടിഞ്ഞാറൻ മേഖലയിലാണ് ഭൂചലനമുണ്ടായത്. ഹോൻഷു ദ്വീപിൽ നിന്നും 85 കിലോമീറ്റർ മാറിയാണ് ഭൂചലനം ഉണ്ടായത്. ആളപായമുണ്ടായതായി റിപ്പോർട്ടുകളില്ല.

ശബരിമല യുവതി പ്രവേശനം ലോക്സഭയിലും; എൻകെ പ്രേമചന്ദ്രൻ എംപി സ്വകാര്യ ബിൽ അവതരിപ്പിക്കുംശബരിമല യുവതി പ്രവേശനം ലോക്സഭയിലും; എൻകെ പ്രേമചന്ദ്രൻ എംപി സ്വകാര്യ ബിൽ അവതരിപ്പിക്കും

ഭൂചലനത്തെ തുടർന്ന് ജപ്പാനിലെ വിവിധ പ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 3.3 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്, സമുദ്രത്തിലെ 10 കിലോമീറ്റർ അടിയിലാണ് ഭൂകമ്പമുണ്ടായത്. ഇഷികാവാ, യമാഗാട്ട, നീഗാട എന്നിവിടങ്ങളിലാണ് സുനാമി മുന്നറിയിപ്പുള്ളത്.

earthquake

ഭൂചലനത്തെ തുടർന്ന് ടോക്യോയുടെ വടക്കൻ മേഖലയിലെ മെട്രോ സർവീസുകൾ നിർത്തിവെച്ചു. മേഖലയിലെ വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്. കാഷിവസാകി ആണവ നിലയത്തിലെ എഴ് റിയാക്ടറുകളുടെ പ്രവർത്തനം നിർത്തിവെച്ചിട്ടുണ്ട്.

2011 മാർച്ചിൽ റിക്ടർ സ്കെയിലിൽ 9 രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാനെ തകർത്തിരുന്നു. ഭൂകമ്പത്തെ തുടർന്ന് സുനാമിയുണ്ടാവുകയും ആയിരക്കണക്കി നാളുകൾക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിരുന്നു. ഭൂകമ്പത്തെ തുടർന്ന് ഫുകുഷിമ ആണവ നിലയത്തിനും തകരാർ സംഭവിച്ചിരുന്നു.

English summary
Earth quake of magnitude 6.8 hit japan, Tsunami warning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X