കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുമാത്രയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു, ജനങ്ങളെ ഒഴിപ്പിക്കുന്നു

Google Oneindia Malayalam News

സിംഗപ്പൂർ: ഇന്തോനേഷ്യയിലെ സുമാത്രയിൽ അതിശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ബാന്റൺ, ജാവ, ലാംപഗ് മേഖലകളിലെ തീരപ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

രമ്യ ഹരിദാസ് ലോക്സഭയിൽ പാട്ട് പാടുകയല്ല, നല്ല മലയാളത്തിൽ ബിജെപിക്കെതിരെ തകർപ്പൻ പ്രസംഗം!രമ്യ ഹരിദാസ് ലോക്സഭയിൽ പാട്ട് പാടുകയല്ല, നല്ല മലയാളത്തിൽ ബിജെപിക്കെതിരെ തകർപ്പൻ പ്രസംഗം!

ബാന്റൺ പ്രാവിശ്യയിലെ തീരപ്രദേശത്ത് താമസിക്കുന്നവരോട് എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇന്തോനേഷ്യൻ ദുരന്ത നിവാരണ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂചലത്തെ തുടർന്ന് എന്തെങ്കിലും നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടുകളില്ല. അതേ സമയം തലസ്ഥാനമായ ജക്കാർത്ത വരെ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

earthquake

ഭൗമോപരിതലത്തിൽ നിന്നും 42.8 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. ബാന്റൺ പ്രവിശ്യയിൽ നിന്നും 151 കിലോമീറ്റർ അകലെയാണ് ഇത്. കഴിഞ്ഞ മാസം അവസാനം കിഴക്കൻ ഇന്തോനേഷ്യയിൽ 7.3 തീവ്രവ രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേരെ മാറ്റി പാർപ്പിക്കുകയും ചെയ്തിരുന്നു.

English summary
Earthquake of magnitude 7.4 strike at Sumatra,Tsunami warning issued
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X