കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധനികനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ നേപ്പാള്‍ തെരുവിലുറങ്ങിയ രാത്രി

  • By Meera Balan
Google Oneindia Malayalam News

കാഠ്മണ്ഡു: ശനിയാഴ്ച രാത്രി നേപ്പാള്‍ തെരുവിലുറങ്ങി. ശക്തമായ ഭൂചലനത്തില്‍ നേപ്പാള്‍ ജനത കടുത്ത ഭീതിയിലായിരുന്നു. കെട്ടിടങ്ങളിലേയ്ക്ക് മടങ്ങാന്‍ പലരും തയ്യാറായില്ല. തുടര്‍ന്നാണ് രക്ഷപ്പെട്ട ജനങ്ങള്‍ ഒന്നടങ്കം തെരുവുകളില്‍ കിടന്നുറങ്ങിയത്. പിഞ്ച് കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ തെരുവില്‍ കിടന്നുറങ്ങി. ഭൂചലനം നടന്ന് ആറ് മണിയ്ക്കൂറിനുള്ളില്‍ തന്നെ ദുരുതബാധിതര്‍ക്ക് ഭക്ഷണവും മറ്റ് അത്യാവശ്യ സാധാനങ്ങളുമായി ഇന്ത്യയില്‍ നിന്നും എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ നേപ്പാളിലെത്തിയിരുന്നു.

1800ലെറെപ്പേരാണ് ദുരന്തത്തില്‍ മരിച്ചത്. മരണം അയ്യായിരം കഴിയുമെന്നാണ് സൂചന. ഭൂചലനത്തിന് ശേഷം ഉണ്ടായ തുടര്‍ ചലനങ്ങളും ഏറെ ഭീതി വിതച്ചു. പുലര്‍ച്ചെ മൂന്ന് മണിയ്ക്കും അഞ്ച് മണിയ്ക്കും ആറ് മണിയ്ക്കും ചലനമുണ്ടായി. ഈ ചലനങ്ങള്‍ ഇന്ത്യയെ ബാധിച്ചിട്ടില്ല. ബീഹാറില്‍ 38പേരും ഉത്തര്‍പ്രദേശില്‍ 11 പേരും പശ്ചിമ ബംഗാളില്‍ രണ്ട് എ്ന്നിങ്ങനെയാണ് ഇന്ത്യയിലെ മരണ നിരക്ക്.

Nepal Earthquake

ഇന്ത്യയ്ക്ക് പുറമെ ഐക്യരാഷ്ട്ര സഭയുടെ സഹായവും നേപ്പാളിന് ലഭിയ്ക്കുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും തുടര്‍ ചലനമുണ്ടാകാം എന്ന മുന്നറിയിപ്പ് ഉള്ളതിനാല്‍ ആളുകള്‍ ആശങ്കയിലാണ്. നേപ്പാള്‍, ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ ഭൂചലനം ഉണ്ടായി. 80 വര്‍ഷത്തിന് ശേഷമാണ് നേപ്പാളില്‍ ഇത്രയും വലിയ ഭൂചലനം ഉണ്ടാകുന്നത്.

English summary
People sleep outside on a street in Kathmandu, Nepal, after a 7.8-magnitude earthquake.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X