Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂസിലന്റിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 7.3 തീവ്രത, രാജ്യത്ത് സുനാമി മുന്നറിയിപ്പ്

ന്യൂസിലാന്റ്: ന്യൂസിലന്റിൽ ശക്തമായ ഭൂചലനം. വെള്ളിയാഴ്ച പുലർച്ചെയാണ് 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം ഉണ്ടായതോടെ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രത്തിൽ നിന്ന് സുനാമിയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ ന്യൂസിലന്റിന്റെ വടക്കൻ ദ്വീപിന് കിഴക്ക് 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്നാണ് സുനാമി മുന്നറിയിപ്പ് നൽകിയതെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഭൂചലനം പ്രാഥമിക 6.9 തീവ്രത രേഖപ്പെടുത്തി, യുഎസിലെ ഗിസ്‌ബോർൺ നഗരത്തിന് വടക്കുകിഴക്കായി 178 കിലോമീറ്റർ (111 മൈൽ) 10 കിലോമീറ്റർ (ആറ് മൈൽ) ആഴത്തിലാണ് പ്രഭവകേന്ദ്രമെന്നും ജിയോളജിക്കൽ സർവേ അറിയിപ്പിൽ വ്യക്തമാക്കി. ഗിസ്‌ബോർണിലും താരതമ്യേന ഭേദപ്പെട്ട രീതിയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തുിട്ടുണ്ട്. ഭൂകമ്പം രാജ്യത്തെ ബാധിച്ചേക്കാവുന്ന സുനാമിക്ക് കാരണമാകുമെന്ന് വിലയിരുത്തുന്നുണ്ടെന്നും ന്യൂസിലാൻഡിന്റെ നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു.

earthquake-156

നേരത്തെ 2011 ൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ക്രൈസ്റ്റ്ചർച്ച് നഗരത്തിൽ 185 പേർ കൊല്ലപ്പെടുകയും നഗരത്തിന്റെ ഭൂരിഭാഗവും നശിക്കുകയും ചെയ്തുിരുന്നു. അതിനേക്കാൾ തീവ്രതയേറിയ ഭൂചലനമാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+