കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ വീണ്ടും ഭൂചലനം

Google Oneindia Malayalam News

കറാച്ചി: പാകിസ്താനിലെ സിന്ധ്, ബലൂചിസ്താന്‍ മേഖലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ കമ്പനം ഏറെ നാശനഷ്ടങ്ങളുണ്ടാക്കുമെന്നുറപ്പാണ്. മൂന്നു ദിവസം മുമ്പുണ്ടായ കുലുക്കത്തില്‍ 500ല്‍ അധികം പേര്‍ മരിയ്ക്കുകയും നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

പാകിസ്താന്‍ അധികൃതര്‍ പുറത്തുവിട്ട രേഖകള്‍ അനുസരിച്ച് കമ്പനം സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയിട്ടുണ്ട്. ചലനത്തിന്റെ ആഘാതം പ്രവിശ്യാ തലസ്ഥാനമായ കറാച്ചിയിലും ക്വറ്റയിലും അനുഭവപ്പെട്ടു.

Pakistan

മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഏറെ ബുദ്ധിമുട്ടനുഭവിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. ബലൂചിസ്താനിലെ പല ഉള്‍പ്രദേശങ്ങളിലും കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാന്‍ സൈന്യത്തെ അയയ്ക്കാന്‍ സാധ്യതയുണ്ട്.

അവറാന്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. തുടര്‍ചലനങ്ങള്‍ ഉണ്ടാകുമെന്ന് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് യുഎസ് ജിയോളജിക്കല്‍ വകുപ്പ് വ്യക്തമാക്കി.

English summary
An earthquake measuring 6.8 struck several cities of Sindh and Balochistan on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X