ഇറ്റലിയില്‍ ശക്തമായ ഭൂചലനം
പെറുഗിയ: മധ്യ ഇറ്റലിയില്‍ 6.2 വ്യാപ്തി രേഖപ്പെടുത്തിയ ഭൂചലനം. യു എസ് ജിയോളജിക്കല്‍ സര്‍വെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പെറുഗിയ നഗരത്തിന്റെ തെക്കു കിഴക്കന്‍ ഭാഗങ്ങളില്‍ 76 കിലോമീറ്റര്‍ ദൂരത്തോളമാണ് ഭൂചലനം അനുഭവപ്പെട്ടത്.
സംഭവത്തിന്റെ നടുക്കത്തിലാണ് റോം. 20 സെക്കന്റ് നേരം റോമിലെ ചില കെട്ടിടങ്ങളില്‍ ചലനം അനുഭവപ്പെട്ടതായി ലെ റിപ്പബ്ലിക് ന്യൂസ്‌പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രാദേശിക സമയം 3.30 ഓടെയാണ് സംഭവം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുരുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിയ്ക്കുകയാണ്
2009 ല്‍ ഇവിടെ ഉണ്ടായ ഭൂകമ്പത്തില്‍ 300 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications