കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസിലാന്റില്‍ ശക്തിയേറിയ ഭൂചലനം; റിക്ടര്‍ സ്‌കൈലില്‍ 7.4 തീവ്രത, ജാഗ്രതാ നിര്‍ദേശം

  • By Desk
Google Oneindia Malayalam News

വെല്ലിങ്ടണ്‍: ന്യൂസിലാന്റില്‍ ശക്തിയേറിയ ഭൂചലനം. റിക്ടര്‍സ്‌കൈലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ന്യൂസിലാന്റിലെ കെര്‍മാഡിക് ദ്വീപിലാണ് ചലനം അനുഭവപ്പെട്ടത്. ദ്വീപിന്റെ തെക്കുഭാഗത്ത് ഭൂമിക്കടിയില്‍ 33 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

അതേസമയം, സുനാമി ഭീഷണിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. എങ്കിലും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും തിരമാലകള്‍ ഉയരാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നും ദുരന്തനിവാരണ വിഭാഗം അറിയിച്ചു.

e

Recommended Video

cmsvideo
New-Zealand Declares Itself Covid 19 Free | Oneindia Malayalam

മുന്‍കരുതലിന്റെ ഭാഗമായി തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നത്തെ ചലനം 9000ത്തോളം പേര്‍ക്ക് അനുഭവപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍പ്പനേരം കുലുക്കവും വന്‍ ശബ്ദവും അനുഭവപ്പെട്ടുവെന്നും ദ്വീപുകാര്‍ പറയുന്നു.

അതേസമയം, വിവിധ രാജ്യങ്ങളില്‍ ചലനം അനുഭവപ്പെട്ടിട്ടുണ്ട്. താജിക്കിസ്താന്‍, പാകിസ്താനിലെ ഖൈബര്‍ പക്തുന്‍ക്വ, പെഷാവര്‍ എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി. ഇന്ത്യയില്‍ മിസോറാമിലെ ചില പ്രദേശങ്ങളിലും ചലനം അനുഭവപ്പെട്ടതായി ഭൗമ ശാസ്ത്രജ്ഞര്‍ അറിയിച്ചു.

ജിയോയെ കൊത്തി സൗദി അറേബ്യ; വീശിയെറിഞ്ഞത് 11000 കോടി, അതിസമ്പന്നര്‍ പറന്നെത്തുന്നതിന് പിന്നില്‍...ജിയോയെ കൊത്തി സൗദി അറേബ്യ; വീശിയെറിഞ്ഞത് 11000 കോടി, അതിസമ്പന്നര്‍ പറന്നെത്തുന്നതിന് പിന്നില്‍...

കോണ്‍ഗ്രസ് പണി തുടങ്ങി; ഉള്ളുരുകി ബിജെപി, എസ്പിഎഫ് രൂപീകരിച്ചു, പിന്നാലെ അവിശ്വാസ പ്രമേയവുംകോണ്‍ഗ്രസ് പണി തുടങ്ങി; ഉള്ളുരുകി ബിജെപി, എസ്പിഎഫ് രൂപീകരിച്ചു, പിന്നാലെ അവിശ്വാസ പ്രമേയവും

English summary
Earthquake strikes New Zealand; No Casualty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X