കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണ ഫിലിപ്പീന്‍സില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി

  • By Sandra
Google Oneindia Malayalam News

മനില: ദക്ഷിണ ഫിലിപ്പീന്‍സില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഞായറാഴ്ച ഫിലിപ്പീന്‍ ദ്വീപായ മിന്‍ഡനാവോയിലാണ് അനുഭവപ്പെട്ടത്. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേയാണ് 6.1 തീവ്രത രേഖപ്പെടുത്തിയതായി അറിയിച്ചത്. ഹിനാട്വാന്‍ നഗരത്തില്‍ പത്ത് കിലോമീറ്റര്‍ വ്യാപ്തിയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്.

എന്നാല്‍ ഭൂകമ്പത്തെത്തുടര്‍ന്ന് അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. സുനാമി മുന്നറിയിപ്പുകളും പുറത്തുവന്നിട്ടില്ല. ഫിലിപ്പീന്‍സിലെ ലാപാസ് നഗരത്തില്‍ ഫിപ്പീന്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് വള്‍ക്കളോനളജി ആന്‍ഡ് സീസ്‌മോളജി 5.7 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്.

philippinesmap

ശനിയാഴ്ച ഫിലിപ്പീന്‍സിലെ ഒക്ലഹോമയിലെ ഊര്‍ജ്ജോല്‍പ്പാദന മേഖലയില്‍ ടെക്‌സാസിന്റെ ദക്ഷിണ- പശ്ചിമ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ പ്രാദേശിക സമയം ഏഴിന് അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി. എന്നാല്‍ അത്യാഹിത സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. 2011ല്‍ ശക്തമായ ഭൂകമ്പമുണ്ടായ പ്രദേശത്താണ് റെക്കോര്‍ഡ് ഭൂകമ്പം രേഖപ്പെടുത്തിയിട്ടുള്ളത്.

English summary
Earthquake strikes in Southern Philipines.The US Geological Survey (USGS) marked A magnitude 6.1 earthquake struck the southern Philippine island of Mindanao on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X