നാലായിരത്തോളം പേരുടെ ജീവനെടുത്ത ഭൂകമ്പത്തിന് പിന്നാലെ മ്യാന്‍മറില്‍ വീണ്ടും ശക്തമായ ഭൂചലനം; തീവ്രത 5.6
ന്യൂഡല്‍ഹി: നാലായിരത്തോളം പേരുടെ മരണത്തിനിടയാക്കിയ വന്‍ ഭൂചലനമുണ്ടായി രണ്ടാഴ്ച്ചയ്ക്ക് ശേഷം മ്യാന്‍മറില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഇന്ന് പുലര്‍ച്ചെ ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. മ്യാന്‍മറിലെ ചെറുനഗരമായ മെയ്ക്റ്റിലയ്ക്ക് സമീപം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 35 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. മാര്‍ച്ച് 28-ന് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ ആഘാതത്തില്‍ നിന്നും കരകയറുന്നതിനിടെയാണ് അടുത്ത ശക്തമായ ഭൂചലനമുണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ച 4.1 തീവ്രതയുളള ഭൂകമ്പം മ്യാന്‍മറിലുണ്ടായിരുന്നു. 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു അന്നുണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. മാര്‍ച്ച് 28 നുണ്ടായ പ്രകൃതി ദുരന്തത്തില്‍ 3,649 പേര്‍ കൊല്ലപ്പെടുകയും 5,000 ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മന്റാലെയിലാണ് ഏറ്റവും വലിയ ഭൂകമ്പമുണ്ടായത്.

ഇന്നത്തെ ഭൂകമ്പത്തില്‍ ഗുരുതരമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല എന്നത് ആശ്വാസകരമാണ്. എങ്കിലും മാര്‍ച്ച് 28 നുണ്ടായ ഭൂകമ്പത്തിനു ശേഷമുള്ള ഏറ്റവും ശക്തമായ ചലനമാണിത്. അതിനാല്‍ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്.
അന്നത്തെ ഭൂകമ്പത്തിന് പിന്നാലെ നിരവധി തുടര്‍ ചലനങ്ങളും അനുഭവപ്പെട്ടിരുന്നു. 468ലധികം തുടര്‍ ചലനങ്ങളാണ് ഉണ്ടായത്. അതേസമയം നാല് വര്‍ഷമായി ആഭ്യന്തര യുദ്ധത്തിന് നടുവിലുള്ള മ്യാന്‍മറിന്റെ പ്രതിസന്ധി ഭൂചലനത്തിനു ശേഷം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും മ്യാന്‍മറിന്റെ സൈനിക നേതാക്കള്‍ ജനാധിപത്യ അനുകൂല ഗ്രൂപ്പുകള്‍ക്കെതിരെ വ്യോമാക്രമണം തുടരുകയാണ്.












Click it and Unblock the Notifications