കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശക്തമായ ഭൂകമ്പം; സുനാമി ഭീഷണി, മീറ്ററുകള്‍ ഉയരത്തില്‍ തിരമാലകള്‍ എത്താം... പസഫിക് ദ്വീപില്‍ ജാഗ്രത

Google Oneindia Malayalam News

പാരിസ്: സൗത്ത് പസഫികിലെ ദ്വീപുകളില്‍ ശക്തമായ ഭൂകമ്പം. ഭൂകമ്പ മാപിനിയില്‍ 7.6 രേഖപ്പെടുത്തിയ ചലനത്തെ തുടര്‍ന്ന് സുനാമി ഭീഷണിയുണ്ട്. സുനാമി തിരമാലകള്‍ ദ്വീപ് രാജ്യങ്ങളിലേക്ക് അടിച്ചുകയറാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇതോടെ ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുകയാണ്. ഫ്രഞ്ച് ഭരണപ്രദേശമായ ന്യൂ കാലഡോണിയക്ക് പുറമെ സൗത്ത് പസഫിക്കിലെ ദ്വീപ് രാജ്യമായ വനോട്ടുവിലും ശക്തമായ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. മൂന്ന് മീറ്റര്‍ ഉയരത്തില്‍ തിരമാലകളെത്തുമെന്നാണ് മുന്നറിയിപ്പ്. വിവരങ്ങള്‍ ഇങ്ങനെ....

ഭൂമിക്കടിയില്‍ 155 കിലോമീറ്റര്‍

ഭൂമിക്കടിയില്‍ 155 കിലോമീറ്റര്‍

ലോയല്‍റ്റി ദ്വീപില്‍ ഭൂമിക്കടിയില്‍ 155 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഫ്രാന്‍സിന്റെ കീഴിലുള്ള കാലിഡോണിയയുടെ ഭാഗമാണ് ലോയല്‍റ്റി ദ്വീപ്. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്കാണ് ഭൂകമ്പമുണ്ടായത്. ഭൂകമ്പമുണ്ടായതിന്റെ 1000 കിലോമീറ്റര്‍ ചുറ്റളവില്‍ സുമാനി തിരമാലകള്‍ അടിക്കാന്‍ സാധ്യതയുണ്ട്.

മൂന്ന് മീറ്റര്‍ ഉയരത്തില്‍

മൂന്ന് മീറ്റര്‍ ഉയരത്തില്‍

മൂന്ന് മീറ്റര്‍ ഉയരത്തില്‍ സുനാമിത്തിരമാലകള്‍ വരാന്‍ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ജനങ്ങളെ ഒഴിപ്പിക്കാന്‍ കാലിഡോണിയന്‍ ഹൈകമ്മീഷന്‍ ഉത്തരവിട്ടു. അഭയാര്‍ഥികള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ഉയര്‍ന്ന പ്രദേശത്തേക്ക് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്.

 വാഹനങ്ങള്‍ ഉപയോഗിക്കരുത്

വാഹനങ്ങള്‍ ഉപയോഗിക്കരുത്

ജനങ്ങള്‍ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ന്യൂ കാലിഡോണിയയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ ഭീഷണിയില്ല. എങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അപായ സൂചന മുഴങ്ങി

അപായ സൂചന മുഴങ്ങി

ലോയല്‍റ്റി ദ്വീപില്‍ അപായ സൂചന മുഴങ്ങി. തീരപ്രദേശങ്ങളിലുള്ള എല്ലാവരോടും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. തീരദേശത്തെ വീടുകളിലുള്ളവരെയും ഒഴിപ്പിക്കുകയാണ്. ഇതുവരെ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മാരി മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വന്‍ ശബ്ദം

വന്‍ ശബ്ദം

വന്‍ ശബ്ദത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് ദ്വീപിലുള്ളവര്‍ പറയുന്നു. കെട്ടിടങ്ങളെല്ലാം ഇളകി. എങ്കിലും കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. വൈകീട്ട് അഞ്ചുമണിയോടെ സുനാമി തിരമാലകള്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആറ് മണി വരെ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ന്യൂസിലാന്റിലും സുനാമി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സൗദി രാജാവ് വിളിച്ചു; ഖത്തറിന്റെ നിലപാട് അറിയാന്‍ ഗള്‍ഫ് മേഖല, ശൈഖ് തമീം റിയാദിലെത്തിയേക്കും!!സൗദി രാജാവ് വിളിച്ചു; ഖത്തറിന്റെ നിലപാട് അറിയാന്‍ ഗള്‍ഫ് മേഖല, ശൈഖ് തമീം റിയാദിലെത്തിയേക്കും!!

കോണ്‍ഗ്രസ് നേതാവ് വിജയന്‍ തോമസ് ബിജെപിയിലേക്ക്; അമിത് ഷായെ കണ്ടു, പ്രഖ്യാപനം ഉടന്‍കോണ്‍ഗ്രസ് നേതാവ് വിജയന്‍ തോമസ് ബിജെപിയിലേക്ക്; അമിത് ഷായെ കണ്ടു, പ്രഖ്യാപനം ഉടന്‍

English summary
Tsunami warning for Vanuatu and New Caledonia after 7.6 magnitude earthquake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X