Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂറോപ്പ് സൂക്ഷിക്കണം.... ലോക്ഡൗണ്‍ പിന്‍വലിക്കരുത്, ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്!!

ജനീവ: യൂറോപ്പിന് ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളില്‍ ലോക്ഡൗണ്‍ പിന്‍വലിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കഴിഞ്ഞ പത്ത് ദിവസം കൊണ്ട് യൂറോപ്പില്‍ കൊറോണ കേസുകള്‍ ഇരട്ടിയായെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. രോഗം ബാധിച്ചവരുടെ നിരക്കും വര്‍ധിച്ചിരിക്കുകയാണ്. യൂറോപ്പ് ഇപ്പോഴും വലിയൊരു കൊടുങ്കാറ്റിന്റെ ചുറ്റിലുമാണ് ഉള്ളതെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതേസമയം ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള ശ്രമത്തിലാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഇവര്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത്.

1

കൊറോണവൈറസിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ അമേരിക്കയില്‍ മദ്യം വില്‍പ്പന വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ മദ്യപിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധം മദ്യം ദുര്‍ബലമാക്കും. ഇതിലൂടെ മറ്റ് രോഗങ്ങള്‍ വരും. അതോടെ ശരീരം ദുര്‍ബലമാകും. കൊറോണ എളുപ്പത്തില്‍ ശരീരത്തിലെത്താന്‍ ഇത് കാരണമാകുമെന്നും സംഘടന പറഞ്ഞു. കൂടുതലായി മദ്യപിക്കുന്നത് ശരീരത്തിന് ദോഷമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിരവധി പേര്‍ മദ്യം ഉപയോഗിച്ചാല്‍ കൊറോണ വരില്ലെന്നാണ് തെറ്റായി വിശ്വസിക്കുന്നുണ്ട്.

അതേസമയം വിവിധ കാലാവസ്ഥകളില്‍ കൊറോണവൈറസ് അതിജീവിക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ചൈനയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ രാജ്യത്തെ നല്ലൊരു ഭാഗവും മഞ്ഞുകാലത്തിലായിരുന്നു. പിന്നീട് ഇത് നിരവധി രാജ്യങ്ങളിലേക്ക് പടര്‍ന്നു. രണ്ട് മില്യണ്‍ പേരിലാണ് എത്തിയത്. ഇതെല്ലാം വ്യത്യസ്ത കാലാവസ്ഥയുള്ള രാജ്യങ്ങളാണ്. കാലാവസ്ഥ ബാധിക്കുന്ന നിരവധി രോഗങ്ങള്‍ ലോകത്തുണ്ട്. കോളറ പോലുള്ള രോഗങ്ങള്‍ വെള്ളപ്പൊക്കത്തില്‍ നിന്നോ വരള്‍ച്ചയില്‍ നിന്നോ വരാം. ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ രോഗസാധ്യതയ്ക്കുള്ള കാരണങ്ങള്‍ നിരവധിയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

ആഗോള തലത്തില്‍ കൊറോണവ്യാപനം വര്‍ധിച്ച് വരികയാണ്. ഇതുവരെ 1,37000 പേരാണ് ഇതുവരെ മരിച്ചത്. ജര്‍മനിയും അമേരിക്കയും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ ട്രംപ് ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിംഗ് വെട്ടിക്കുറച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തെ ദുര്‍ബലമാക്കുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ആരോഗ്യ വിദഗ്ധരും ട്രംപിനെതിരെ രംഗത്ത് വന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ലോകത്തിന്റെ കൊറോണ പോരാട്ടത്തെ തകര്‍ക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു. ചൈനയുമായി അടുക്കുന്നു എന്നാരോപിച്ചാണ് ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം ട്രംപ് വെട്ടിക്കുറച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+