
അൽമനാമ - അൽമൈദാൻ റോഡുകളെ ബന്ധിപ്പിച്ച് നാലുവരിപ്പാലം; നിങ്ങൾക്ക് യാത്രാസമയം ഇനി പകുതി
ദുബായ്: അൽ മനാമ , അൽ മൈദാൻ എന്നീ റോഡുകളെ ബന്ധിപ്പിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി നാലുവരി പാലം തുറന്നു. ദുബായ് - അൽ ഐൻ റോഡ് വികസനത്തിന്റെ ഭാഗമായാണ് ഈ പദ്ധതി.
നാലുവരി പാലത്തിന്റെ പ്രത്യേകത ഇങ്ങനെ ;-

- 328 മീറ്റർ നീളമുള്ള പാലമാണ് പണിതത്.
- മണിക്കൂറിൽ 16000 വാഹനങ്ങൾക്ക് വരെ കടന്നു പോകാൻ സാധിക്കും.
- . 15 ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്നതാണ് ഈ റോഡ് വികസനം.
- മണിക്കൂറിൽ ആറായിരം വാഹനങ്ങൾ എന്നതിൽ നിന്ന് 12000 ആയി ശേഷി ഉയരും.
- ബു കാദ്രയിൽ നിന്ന് എമിറേറ്റ് റോഡിലേക്ക് കയറാനുള്ള സമയം 16 - ൽ നിന്ന് എട്ടു മിനിറ്റായി കുറയും.
സമ്മാന പൊതിയിൽ മിഠായി രൂപത്തില് ലഹരിമരുന്ന്; തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡില്

ഈ പാലം പൂർത്തി ആയതോടെ ദുബായ് - അലൈൻ റോഡ് നവീകരണത്തിന്റെ 85% ജോലികളും പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ദുബായ് - അൽ ഐൻ റോഡ് വികസനത്തിന്റെ ഭാഗമായി ആറു പാലങ്ങൾ കൂടി പണിയുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

17 കി.മീ ദുരം ഉളള മൂന്നു വരി പാത താമസിയാതെ ആറു വരിയാകും. റാസ് അൽഖോർ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ്, എമിറേറ്റ്സ് റോഡ് എന്നിവിടങ്ങളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന ഈ പാത പൂർത്തിയാകുന്നതോടെ ഗതാഗതം കൂടുതൽ സുഗമമാകും എന്നും അധികൃതർ അറിയിച്ചു.
ഇതിന് പുറമേ നാദ് അൽ ഷെബയിൽ ദുബായ് - അൽഐൻ റോഡിൽ 170 മീറ്റർ നീളത്തിൽ രണ്ടു വരി പാലം തുറന്നതായും ആർ ടി എ അറിയിച്ചു. ദുബായ് - അൽഐൻ റോഡിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ജംക്ഷനിൽ റാമ്പുകൾ പണിഞ്ഞ് എല്ലാ ദിക്കുകകളിലേക്കും യാത്ര സുഗമമാക്കി.
ഹലാലിന് പിന്നിൽ വ്യക്തമായ അജണ്ട; സഞ്ജിത്ത് കൊല; എൻഐഎ അന്വേഷിക്കണം: അമിത്ഷാക്ക് കത്തയക്കും

അതേസമയം, അതിവേഗ വാഹനമായ ഹൈപ്പർലൂപ്പിൽ 2030 ഓടെ യാത്ര സാധ്യമാക്കാനൊരുങ്ങി യു എ ഇ. യാത്രക്കാരെ കയറ്റിയുള്ള 500 മീറ്റർ പരീക്ഷണയോട്ടം യുഎസിലെ ലാസ് വെഗസിൽ വിജയകരമായി പൂർത്തിയാക്കിയതോടെ പദ്ധതി യാഥാർഥ്യത്തിലേക്കുള്ള വേഗം കൂടി.
ഹൈപ്പർലൂപ് ചീഫ് ടെക്നോളജി ഓഫിസർ ജോഷ് ഗീഗൽ, പാസഞ്ചർ എക്സ്പീരിയൻസ് ഡയറക്ടർ സാറ ലൂച്ചിയൻ എന്നിവരായിരുന്നു ആദ്യ യാത്രക്കാർ. ലോസ് ഏഞ്ചൽസിലെ ഹൈപ്പർലൂപ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജിസ് നിർമിച്ച പാസഞ്ചർ പോഡിൽ 30 പേർക്ക് യാത്ര ചെയ്യാം. യാത്രക്കാരുടെ സുരക്ഷ, സൗകര്യം, വിനോദം എന്നിവ ഉറപ്പാക്കി നൂതന സാങ്കേതിക വിദ്യയിൽ നിർമിച്ച പോഡിന്റെ ചിത്രവും കഴിഞ്ഞ ദിവസം പുറത്തു വിട്ടു.

കാറിൽ ഒന്നര മണിക്കൂർ യാത്രാ ദൈർഘ്യമുള്ള ദുബായ് - അബുദാബി യാത്ര ഹൈപ്പർലൂപ്പിൽ 12 മിനിറ്റ് കൊണ്ടും പിന്നിടും. ഫുജൈറയിലെത്താനും 12 മിനിറ്റും മതി. അബുദാബിയിൽ നിന്നു ദുബായിലേക്കുള്ള 150 കിലോമീറ്റർ ഹൈപ്പർലൂപ് പാതയുടെ ആദ്യഘട്ടം വൈകാതെ പൂർത്തിയാകും. പ്രത്യേകം രൂപ കൽപന ചെയ്ത ടണലിലൂടെയാണ് യാത്ര.
വായു രഹിത കുഴലിൽ കാന്തികശക്തി ഉപയോഗിച്ച് കാബിനെ അതിവേഗത്തിൽ മുന്നോട്ടു ചലിപ്പിക്കുന്നു. വായുരഹിത സംവിധാനത്തിൽ ഒരു വസ്തുവിനെ പ്രതലത്തിൽ നിന്നുയർത്തി ശരവേഗത്തിൽ മുന്നോട്ടു നീക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഓരോ യാത്രക്കാരനുമായും വ്യക്തിഗത ആശയ വിനിമയത്തിനുള്ള സംവിധാനവുമുണ്ട്.
ക്രമീകരിക്കാവുന്ന മൈക്രോക്ലൈമേറ്റ് നിയന്ത്രണ സംവിധാനം, ക്യാമറ, വ്യക്തിഗത ടച്ച്സ്ക്രീൻ ടാബ്ലറ്റ്, വയർലെസ് ചാർജിങ് സൗകര്യങ്ങളുമുണ്ടാകും. പോഡിൽ ഒരു ലഘുഭക്ഷണ ബാറും ലഗേജ് റാക്കുകളും ഒരു ടോയ്ലറ്റും വരെ ഒരുക്കിയിട്ടുണ്ട്.