കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴങ്ങള്‍ കഴിക്കൂ ; മനസ്സില്‍ സന്തോഷം നിറയ്ക്കാം

Google Oneindia Malayalam News

' ആപ്പിള്‍ കഴിക്കൂ ഡോക്ടറെ അകറ്റൂ ' എന്ന പഴഞ്ചൊല്ല് എല്ലാക്കാലത്തും ശരിയാണെന്ന് തറപ്പിച്ചുപറയുകയാണ് ഓസ്‌ട്രേലിയയിലെ ഒരു കൂട്ടം ഗവേഷകര്‍. ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുന്നത് മനസ്സില്‍ സന്തോഷം നിറയ്ക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.

ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. 12,000 പേരെയാണ് ഇവര്‍ നിരീക്ഷിച്ചത്. പച്ചക്കറികളും പഴങ്ങളും കൂടുതല്‍ കഴിക്കുന്നവരുടെ മാനസികാരോഗ്യം മികച്ചതായിരുന്നു. പച്ചക്കറികളെ അപേക്ഷിച്ച് പഴങ്ങള്‍ക്കാണ് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ കൂടുതല്‍ പങ്കുളളത്. പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്കാണ് ഇത് ഏറെ ഗുണം ചെയ്യുകയെന്നും പഠനം പറയുന്നു.

fruits

ദിവസവും അഞ്ച് തരം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. മാനസിക പിരിമുറുക്കങ്ങള്‍ അകറ്റാനും സന്തോഷം കൈവരാനും ഇത് സഹായകമാകും. പഴങ്ങളും പച്ചക്കറികളും കായികക്ഷമതയെ എങ്ങനെ സ്വാധീനിക്കുമെന്ന് മുമ്പ് പഠനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ മാനസികാരോഗ്യത്തെക്കുറിച്ചായിരുന്നു തങ്ങളുടെ പഠനമെന്ന് ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ ഡോ. റെഡ്‌സൊ മുജ്‌സിക് പറഞ്ഞു.

English summary
Researchers from the University of Queensland suggests that eating large amounts of fruit and vegetables every day improves mental wellbeing. collected data from 12,000 Australian adults to examine how their consumption of fruit and vegetables correlates with their mental health.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X