കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനെ മുറിച്ച് വില്‍ക്കാന്‍ ഒരു സ്ത്രീ... തടഞ്ഞവര്‍ക്കെതിരെ കേസ്!

Google Oneindia Malayalam News

ലണ്ടന്‍: സൂര്യനെ കഷ്ണങ്ങളാക്ക് മുറിച്ച് വില്‍ക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ...? റിയല്‍ എസ്‌റ്റേറ്റ് മാഫിയയുടെ ഈ കാലത്ത് ചിലപ്പോള്‍ അതും അതിനപ്പുറവും നടന്നേക്കും അല്ലേ...?

സംഭവം സത്യമാണ് കെട്ടോ... ഒരു സ്ത്രീ സൂര്യനെ കഷ്ണങ്ങളാക്കി മിറിച്ച് വില്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു. അതും ഓണ്‍ലൈന്‍ വില്‍പന സൈറ്റ് ആയ ഇബേ വഴി. എന്നാല്‍ ഇബേ ഇവരുടെ അക്കൗണ്ട് തന്നെ അങ്ങ് ബ്ലോക്ക് ചയ്തു.

E Bay

മരിയ ഡുറാന്‍ എന്ന സ്പാനിഷ് സ്ത്രീ ആണ് ഇതിലെ പ്രധാന കഥാപാത്രം. 2010 മുതല്‍ സൂര്യന്റെ ഒരു ഭാഗം തന്റെ ഉടമസ്ഥതയിലാണെന്നാണ് ഇവരുടെ വാദം. അതുകൊണ്ട് സൗരോര്‍ജ്ജം ഉപയോഗിയ്ക്കുന്നവരില്‍ നിന്ന് പണം ഈടാക്കുമെന്ന് വരെ ഇവര്‍ പറഞ്ഞുകളഞ്ഞു.

2010 ല്‍ ഇവര്‍ സൂര്യനെ തന്റേതാക്കി നോട്ടറിയുടെ അടുത്ത് പോയി 'രജിസ്റ്റര്‍' ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിന് ശേഷമാണ് ഈബേയില്‍ അക്കൗണ്ട് തുടങ്ങി വില്‍പന തുടങ്ങിയത്. ഒരു പ്ലോട്ടിന് ഒരു യൂറോ ആണ് വില നിശ്ചയിച്ചിരുന്നത്.

ഈ സംഭവം ശ്രദ്ധയില്‍ പെട്ടപ്പോഴാണ് കമ്പനി അക്കൗണ്ട് റദ്ദാക്കിയത്. എന്നാല്‍ മരിയ ഡുറാന്‍ വെറുതേയിരിക്കുമോ. അവര്‍ പോയി കേസ് കൊടുത്തു. അതും 75,00 പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട്.

English summary
A 54-year-old Spanish woman banned from selling plots on the Sun on eBay has filed a lawsuit against the internet e-commerce giant.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X