കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബോള സെക്‌സിലൂടെ പകര്‍ന്നു; ആദ്യ സംഭവമെന്ന് ഡോക്ടര്‍മാര്‍

  • By Anwar Sadath
Google Oneindia Malayalam News

എബോള വൈറസ് രോഗം ഭേദമായെന്നു കരുതിയ ആളില്‍ നിന്നും ഇണയിലേക്ക് സെക്‌സിലൂടെ എബോള വൈറസ് പകര്‍ന്നതായി റിപ്പോര്‍ട്ട്. ലൈബീരിയയില്‍ നിന്നുമാണ് ഇത്തരത്തിലുള്ള ആദ്യത്തെ രോഗപ്പകര്‍ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഭര്‍ത്താവില്‍ നിന്നും രോഗം പകര്‍ന്ന സ്ത്രീ പിന്നീട് രോഗം മൂര്‍ച്ഛിച്ച് മരിക്കുകയായിരുന്നു.

രോഗം ഭേദമായെന്ന് രക്തപരിശോധന നടത്തി മാസങ്ങള്‍ക്കുശേഷമാണ് ഇയാള്‍ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ എര്‍പ്പെട്ടത്. എന്നാല്‍, പിന്നീട് ഭാര്യയിലേക്കും രോഗം പകരുകയായിരുന്നു. സംശയം തോന്നിയ ഡോക്ടര്‍മാര്‍ ശുക്ല പരിശോധന നടത്തിയപ്പോള്‍ വൈറസ് സ്ഥിരീകരണമുണ്ടായതായി അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു.

sex

മാര്‍ച്ചുമാസം നടന്ന സംഭവത്തില്‍ ഇപ്പോഴാണ് ഇത്തരമൊരു സ്ഥിരീകരണമുണ്ടാകുന്നത്. രക്തത്തില്‍ നിന്നും വൈറസ് അപ്രത്യക്ഷമായാലും മാസങ്ങള്‍ കഴിഞ്ഞും രോഗം പകരാമെന്നത് ആശങ്കയുളവാക്കുന്നതാണ്. എയ്ഡ് രോഗം പോലെ എബോള പടര്‍ന്നു പിടിക്കുമോ എന്ന ആശങ്കയും ശാസ്ത്ര ലോകത്തിനുണ്ട്.

എന്നാല്‍, ഇത്തരത്തില്‍ രോഗം പകരുന്നത് അപൂര്‍വ സംഭവമാണെന്നും സെക്‌സിലൂടെ രോഗം പകരാനുള്ള സാധ്യത വളരെ ചെറിയ ശതമാനമാണെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. സുരക്ഷിതമായ സെക്‌സിലൂടെ രോഗബാധ തടയാമെന്നും സമാന രീതിയിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

English summary
Ebola survivor transmits virus to his partner through unprotected sex
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X