കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബോളയെ ചെറുക്കാന്‍ വാക്‌സിന്‍..മനുഷ്യരില്‍ പരീക്ഷിച്ചു

  • By Sruthi K M
Google Oneindia Malayalam News

ലണ്ടന്‍: എബോള വൈറസിനെ ചെറുക്കാന്‍ പുതിയ പരീക്ഷണവുമായി യു എസ് രംഗത്ത്. എബോളയ്ക്ക് എതിരെ യു എസ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്ത് ആണ് പുതിയ പരീക്ഷണവുമായി രംഗത്ത് വന്നിരിക്കുന്നത്. വാക്‌സിന്‍ ആണ് മനുഷ്യരില്‍ പരീക്ഷിക്കുന്നത്. 20 പേരില്‍ ഇതിനോടകം മരുന്ന് പ്രയോഗിച്ചു കഴിഞ്ഞു.

യാതൊരു വിധത്തിലും ഉള്ള പാര്‍ശ്വഫലങ്ങളും ഈ പുതിയ മരുന്നിന് ഇല്ല എന്ന് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്ത് ഡോക്ടര്‍മാര്‍ പറയുന്നു. എബോള ആദ്യമായി കണ്ടു തുടങ്ങിയത് മൃഗങ്ങളില്‍ നിന്നാണ്. ചിമ്പാന്‍സി, കുരങ്ങ്, ഗറില്ല, പന്നി, വവ്വാല്‍ എന്നിവയിലാണ് പ്രധാനമായും എബോള വൈറസ് ഉണ്ടായത്. എബോള ഉണ്ടായിരുന്ന ചിമ്പാന്‍സിയില്‍ ഈ മരുന്ന് വിജയകരമായി പരിക്ഷിച്ചതിനു ശേഷം ആണ് മനുഷ്യനില്‍ പരീക്ഷിച്ചത്.

ebola

നാല് ഘട്ടങ്ങളില്‍ കൂടി ഈ പരീക്ഷണം വിജയിച്ചാല്‍ എബോള പടര്‍ന്നിരിക്കുന്ന സുഡാന്‍ പോലുള്ള രാജ്യങ്ങളില്‍ ഈ മരുന്ന് വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. എബോള വൈറസ് ഏറ്റവും അധികം ബാധിച്ച ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നായ ലൈബീരിയയിലും ഇത് വിതരണം ചെയ്യും.

എബോള ബാധയില്‍ നിന്നും ലോകത്തെ മുക്തമാക്കുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് ശാസ്ത്രജ്ഞന്‍ ഫൗസി പറഞ്ഞു.
രോഗത്തെ ഇല്ലാതാക്കുവാന്‍ സാധിക്കുന്ന മരുന്ന് കണ്ടുപിടിക്കുകയാണ് ലക്ഷ്യം എന്നും അദ്ദേഹം പറയുന്നു. മില്ല്യന്‍ മരുന്ന് 2015 ഓടെ പുറത്തിറക്കാന്‍ ആണ് ലക്ഷ്യം.

English summary
The first human trial of an experimental vaccine against Ebola suggests that it is safe and may help the immune system to combat the virus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X