കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബോള വൈറസ്, മരണസംഖ്യ ഏഴായിരത്തില്‍ എത്തി

  • By Sruthi K M
Google Oneindia Malayalam News

ജനീവ: എബോള വൈറസ് എന്ന മനുഷ്യത്തീനി കൂടുതല്‍ ശക്തി പ്രാപിച്ചിരിക്കുക ആണ്. അതോടൊപ്പം മനുഷ്യന്റെ ആശങ്കയും വര്‍ധിച്ചു. എബോള വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം ഏഴായിരം എത്തി നില്‍ക്കുക ആണെന്ന് ലോക ആരോഗ്യ സംഘടന വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളില്‍ 6,928 പേര്‍ ആണ് ഇതിനോടകം മരണപ്പെട്ടിരിക്കുന്നത്. ഓരോ ദിനവും പുലരുന്നത് ആശങ്കയുടെ കണക്കുകളിലേയ്ക്ക് ആണ്.

എബോളയെ ചെറുക്കാന്‍ യു എസ് വിവിധ പരീക്ഷണങ്ങളും ആയി രംഗത്തു വരുന്നുണ്ടെങ്കിലും മരണത്തിന്റെ കണക്കിന് ഇതുവരെ ശമനം ഉണ്ടായിട്ടില്ല. വാക്‌സിന്‍ മരുന്നു പ്രയോഗവും റോബോര്‍ട്ട് പരിചരണവും എല്ലാം നടക്കുന്നുണ്ടെങ്കിലും രാജ്യങ്ങളെ എബോളയില്‍ നിന്ന് രക്ഷിക്കാന്‍ ഒരു സംഘടനയ്ക്കും കഴിഞ്ഞിട്ടില്ല. 16,169 പേര്‍ ഇപ്പോഴും രോഗ ശൈയ്യ്യയില്‍ ആണ്. മരണത്തിന്റെ വര്‍ധനയില്‍ കഴിഞ്ഞ ബുധനാഴ്ച മാത്രം 1,200 അധികം വര്‍ധിച്ചതായാണ് യുഎസ് ആരോഗ്യ ഏജന്‍സിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ebola

എബോള ബാധ കൂടുതലായി പടര്‍ന്നിരിക്കുന്ന ആഫ്രിക്കയില്‍ അടുത്തിടെ 250 പേര്‍ മരിച്ചതായാണ് കണക്ക്. ഗ്വിനിയ, ലൈബീരിയ, സിയോറ ലിയോണ്‍ എന്നിവിടങ്ങളിലാണ് എബോള ഏറ്റവും കൂടുതല്‍ നാശം വിതയ്ക്കുന്നത്. മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് ലോക ആരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

എബോള ബാധിതന്റെ രക്തം സ്പര്‍ശിക്കുന്നതില്‍ കൂടെ ആണ് ഈ രോഗം കൂടുതലായി പടരുന്നത്. അതുകൊണ്ടു തന്നെ രോഗത്തിന്റെ സൂചനകള്‍ കണ്ടെത്തിയാല്‍ രോഗബാധിതനും ആയുള്ള സമ്പര്‍ക്കം കുറയ്ക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ശക്തമായ മുന്‍ കരുതലുകളോടെ ഇനി മുന്നോട്ട് പോയില്ലെങ്കില്‍ മരണസംഖ്യ ഉയരുമെന്നാണ് ലോക ആരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

English summary
The world health agency says the death toll from Ebola has risen to 7000,mainly in west Africa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X