കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനില്‍ അധികാര മാറ്റം; ഇബ്രാഹിം റെയ്‌സി പുതിയ പ്രസിഡന്റ്, അഭിനന്ദിച്ച് ഹസന്‍ റൂഹാനി

Google Oneindia Malayalam News

ടെഹ്‌റാന്‍: തീവ്ര യാഥാസ്ഥിതികനായ പണ്ഡിതന്‍ ഇബ്രാഹിം റെയ്‌സി ഇറാന്റെ പുതിയ പ്രസിഡന്റ്. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ ഇദ്ദേഹം ജയിച്ചുവെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ടില്ല. നിലവിലെ പ്രസിഡന്റ് ഹസന്‍ റൂഹാനി പുതിയ പ്രസിഡന്റിന് അഭിനന്ദനം അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലാത്തതിനാല്‍ പുതിയ പ്രസിഡന്റിന്റെ പേര് പറയാതെയായിരുന്നു റൂഹാനിയുടെ അഭിനന്ദനം.

i

ഇന്ത്യന്‍ വ്യോമസേനയുടെ പാസിംഗ് ഔട്ട് പരേഡ്, തെലങ്കാനയിലെ ഡുണ്ടിഗല്‍ അക്കാദമിയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

മറ്റു രണ്ടു പ്രധാന സ്ഥാനാര്‍ഥികളായിരുന്ന മുഹ്‌സിന്‍ റെസായ്, ആമിര്‍ ഹുസൈന്‍ ഗാസിസാദി ഹാശിമി എന്നിവരും ഇബ്രാഹിം റെയ്‌സിക്ക് അഭിനന്ദനം അറിയിച്ചു. ശക്തവും ജനകീയവുമായ സര്‍ക്കാരിനെ കെട്ടിപ്പടുക്കാന്‍ പുതിയ പ്രസിഡന്റിന് സാധിക്കട്ടെ എന്നും റെസായ് പറഞ്ഞു. സ്ഥാനാര്‍ഥികളിലെ ഏക പരിഷ്‌കരണവാദിയായിരുന്നു സെന്‍ട്രല്‍ ബാങ്ക് മുന്‍ ഗവര്‍ണര്‍ അബ്ദുന്നാസര്‍ ഹിമ്മാത്തി. ഇദ്ദേഹവും ഇബ്രാഹിം റെയ്‌സിക്ക് ആശംസ അറിയിച്ചു.

Recommended Video

cmsvideo
Iran Ship Sinks In Gulf Of Oman As Firefighting Efforts Fail, Crew Safe

നെഹ്രു കുടുംബത്തിലെ അഞ്ചാം തലമുറക്കാരന്‍; രാഹുല്‍ ഗാന്ധിക്ക് 51 വയസ്, പ്രതിസന്ധി നിറഞ്ഞ യാത്രനെഹ്രു കുടുംബത്തിലെ അഞ്ചാം തലമുറക്കാരന്‍; രാഹുല്‍ ഗാന്ധിക്ക് 51 വയസ്, പ്രതിസന്ധി നിറഞ്ഞ യാത്ര

അമേരിക്കയുടെ ഉപരോധം നേരിടുന്ന വ്യക്തിയാണ് ഇബ്രാഹിം റെയ്‌സി. ഇദ്ദേഹമടക്കം നാല് പേരാണ് മല്‍സര രംഗത്തുണ്ടായിരുന്നത്. മറ്റു അപേക്ഷകര്‍ ജുഡീഷ്യറി നിരസിക്കുകയായിരുന്നു. 2017ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനേക്കാള്‍ കുറഞ്ഞ വോട്ടുകളാണ് ഇത്തവണ രേഖപ്പെടുത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക്് പോളിങ് അവസാനിച്ചു. കൊറോണ കാരണമാണ് ഇത്രയും സമയം നീട്ടി നല്‍കിയത്. ആദ്യ ഫല സൂചനകള്‍ ശനിയാഴ്ച രാവിലെ തന്നെ വന്നിരുന്നു. അതോടെയാണ് മറ്റു സ്ഥാനാര്‍ഥികള്‍ ഇബ്രാഹിം റെയ്‌സിക്ക് ആശംസ അറിയിച്ച് രംഗത്തുവന്നത്.

നടി മധുരിമയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട്- ചിത്രങ്ങള്‍ കാണാം

English summary
Ebrahim Raisi elected as Iran new President after General Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X