കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ടുനിരോധനവും ജിഎസ്ടിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു... തുറന്നടിച്ച് രഘുറാം രാജന്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: നോട്ടുനിരോധനത്തിന്റെ രണ്ടാം വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. ബിജെപി ഇത്തവണ വലിയ വീരവാദങ്ങളൊന്നും അതിനെ കുറിച്ച് ഉന്നയിച്ചിട്ടില്ല. എന്നാല്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ നോട്ടുനിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. ഇന്ത്യന്‍ വിപണിയെ തകര്‍ത്ത് തരിപ്പണമാക്കിയത് നോട്ടുനിരോധനവും അതിന് പിന്നാലെ വന്ന ജിഎസ്ടിയുമാണെന്ന് അദ്ദേഹം പറയുന്നു. മോദി സര്‍ക്കാരിനെതിരെയുള്ള പ്രത്യക്ഷ വിമര്‍ശനമാണ് ഇത്.

ഇന്ത്യയുടെ വളര്‍ച്ച മൈനസ് രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴും നോട്ടുനിരോധനം കൊണ്ടുണ്ടായ പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്ന് അദ്ദേഹം പറയുന്നു. അതേസമയം നോട്ടുനിരോധനം വന്‍ വിജയമാണെന്ന രീതിയിലാണ് ബിജെപി പ്രചാരണം നടത്തുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ഇത് ഉയര്‍ത്തികാണിക്കുന്നുണ്ട്. എന്നാല്‍ രഘുറാം രാജന്റെ പ്രസ്താവന ഈ നീക്കത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

നോട്ടുനിരോധനം തകര്‍ത്തു

നോട്ടുനിരോധനം തകര്‍ത്തു

വളര്‍ച്ചയില്‍ മുന്നേറുകയായിരുന്നു ഇന്ത്യ. എന്നാല്‍ 2016ല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകര്‍ന്നു. നോട്ടുനിരോധനവും അതിന് പിന്നാലെ വന്ന ജിഎസ്ടിയുമാണ് ഇതിന് കാരണം. 2012-2016 വര്‍ഷങ്ങളില്‍ ഇന്ത്യ ഏറ്റവും മികച്ച വളര്‍ച്ചയാണ് നേടിയത്. ഇത് തുടരേണ്ടതായിരുന്നു. എന്നാല്‍ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന രണ്ട് കാര്യങ്ങള്‍ ഇന്ത്യയെ അടിമുടി തകര്‍ത്ത് കളഞ്ഞെന്നും രാജന്‍ പറഞ്ഞു.

ലോകം വളരുന്ന സമയം

ലോകം വളരുന്ന സമയം

2016ന് ശേഷം ലോകം വളരെ വേഗം വളര്‍ന്ന് കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യ മാത്രം ഈ സമയത്ത് പിന്നോട്ട് പോയി. അടുത്ത 25 വര്‍ഷത്തേക്ക് ഏഴു ശതമാനം ഒരു വര്‍ഷത്തില്‍ എന്ന വളര്‍ച്ച ഇന്ത്യയെ സംബന്ധിച്ച് മികച്ചതാണ്. എന്നാല്‍ ഇന്ത്യയിലും ലോകവിപണിയിലും തൊഴില്‍ എടുക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള വളര്‍ച്ച ഒന്നുമല്ലെന്ന് പറയേണ്ടി വരും. അവര്‍ക്ക് തൊഴില്‍ നല്‍കാന്‍ കൂടുതല്‍ വളര്‍ച്ച ഇന്ത്യക്ക് ആവശ്യമാണെന്നും രാജന്‍ പറയുന്നു.

ഇന്ത്യ മനസ്സിലാക്കിയില്ല

ഇന്ത്യ മനസ്സിലാക്കിയില്ല

ആഗോള വിപണിയിലെ വളര്‍ച്ചയ്ക്ക് ഇന്ത്യ നിര്‍ണായക ഘടകമാണ്. എന്നാല്‍ ഇന്ത്യയിലെ സര്‍ക്കാരുകള്‍ മനസ്സിലാക്കിയിട്ടില്ല. ലോകം വളരുന്നതിനൊപ്പം ഇന്ത്യയും വളരേണ്ടതുണ്ട്. 2017ല്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് സംഭവിച്ചത് വന്‍ തിരിച്ചടിയാണ്. നല്ല രീതിയില്‍ മുന്നോട്ട് പോകുന്ന ഒരു വിപണിയെ അനാവശ്യ ബുദ്ധിമുട്ടിച്ചതാണ് ഇന്ത്യയില്‍ കണ്ടത്. എത്രയോ മികച്ച വളര്‍ച്ച ഈ രണ്ട് വര്‍ഷത്തില്‍ ഇന്ത്യക്ക് നേടാന്‍ സാധിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വളര്‍ച്ച തിരിച്ച് പിടിക്കുന്നു

വളര്‍ച്ച തിരിച്ച് പിടിക്കുന്നു

ഇന്ത്യ സ്വന്തം വളര്‍ച്ച തിരിച്ച് പിടിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴുള്ള പ്രശ്‌നം ഇന്ധന വിലയാണ്. ഊര്‍ജ ആവശ്യത്തിനായി ഇന്ത്യ ഇറക്കുമതിയെ ആശ്രയിക്കുന്നത് പ്രതിസന്ധിയാണ്. ഇന്ധന വില വര്‍ധിക്കുന്നതിനനുസരിച്ച് ഇന്ത്യ വിപണിയുടെ വളര്‍ച്ചയെയും അത് ബാധിക്കും. അതേസമയം ജിഎസ്ടിയും നോട്ടുനിരോധനവും കൊണ്ടുള്ള പ്രതിസന്ധികള്‍ ഇന്ത്യ മറികടന്നു കൊണ്ടിരിക്കുകയാണ്. അതേസമയം നിഷ്‌ക്രിയ ആസ്തികള്‍ കൊണ്ടുള്ള പ്രതിസന്ധികള്‍ എത്രയും പെട്ടെന്ന് ബാങ്കുകള്‍ പരിഹരിക്കുന്നതാണ് ഇന്ത്യക്ക് നല്ലതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

വളര്‍ച്ച നിലനിര്‍ത്തണം

വളര്‍ച്ച നിലനിര്‍ത്തണം

ഇന്ത്യയുടെ വളര്‍ച്ച എഴു ശതമാനത്തില്‍ തുടരണം. അടുത്ത 15 വര്‍ഷമെങ്കിലും ഈ നില തുടരേണ്ടതുണ്ട്. ഇതിന് താഴെയാണ് ഇന്ത്യയുടെ വളര്‍ച്ചയെങ്കില്‍ അതില്‍ വലിയ പ്രശ്‌നമുണ്ട്. സര്‍ക്കാര്‍ ഒരുമാസം ഒരു മില്യണ്‍ തൊഴില്‍ അവസരമെങ്കിലും ഉണ്ടാക്കണം. എന്നാല്‍ മാത്രമേ ലോകനിലവാരത്തില്‍ എത്താന്‍ സാധിക്കൂ. അതേസമയം ഇന്ത്യന്‍ സാമ്പത്തിക മേഖലയിലെ ഏറ്റവും വലിയ പ്രതിസന്ധി തീരുമാനം എടുക്കുന്നതിന്റെ അധികാരം ഒരാളില്‍ അധിഷ്ഠിതമാണ് എന്നതാണ്. എല്ലാ കാര്യങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുവാദം എന്ന നയം വളര്‍ച്ചയ്ക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

2019ല്‍ ബിജെപിക്ക് നൂറ് സീറ്റുകള്‍ നഷ്ടമാവും.... കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ2019ല്‍ ബിജെപിക്ക് നൂറ് സീറ്റുകള്‍ നഷ്ടമാവും.... കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ

മഹാസഖ്യം തകര്‍ച്ചയിലേക്ക്... തെലുങ്കാനയില്‍ കോണ്‍ഗ്രസിനെതിരെ സിപിഐ!മഹാസഖ്യം തകര്‍ച്ചയിലേക്ക്... തെലുങ്കാനയില്‍ കോണ്‍ഗ്രസിനെതിരെ സിപിഐ!

English summary
economic growth held back due to demonetisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X