Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇക്വഡോര്‍ ഭൂചലനം മരണസംഖ്യ 413 ആയി

ക്വിറ്റോ: തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോറിലുണ്ടായ ശക്തമായ ഭൂചലനത്തില്‍
മരിച്ചവരുടെ എണ്ണം 413 ആയി.2500 ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് കണക്ക്.മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് ഗ്ലാസ് അറിയിച്ചു.ഭൂചലനത്തെ തുടര്‍ന്ന് രാജ്യത്തെ ആറു പ്രവിശ്യകളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ അനേകം വീടുകളും വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്.ഭൂചലനത്തെ തുടര്‍ന്ന് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ചെറിയ ചലനങ്ങളും അനുഭവപ്പെട്ടിരുന്നു.

ഭൂചനലത്തെ തുടര്‍ന്ന് ടെലിഫോണ്‍,വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടത് ഇനിയും പൂര്‍വ്വ സ്ഥിതിയിലായിട്ടില്ല.തലസ്ഥാന നഗരമായ ക്വിറ്റോയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്.കഴിഞ്ഞ ദിവസം ചെറിയ തോതിലുളള മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചിരുന്നു.കഴിഞ്ഞ ദിവസം 30 പേരെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തു.

earthquake

തീരദേശ പ്രദേശങ്ങളില്‍ നിന്നും 40,000ത്തോളം ആളുകളെ സുരക്ഷിത സ്ഥാനത്തേയ്ക്കു മാറ്റി. ഭൂചലനത്തെ തുടര്‍ന്ന് അയല്‍രാജ്യങ്ങളായ കൊളംബിയ ,പെറു തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . ഇക്വഡോറിന്റെ വടക്കന്‍ തീര നഗരമായ മ്യൂസിനിലാണ് ഭൂചനലത്തിന്റെ പ്രഭവ കേന്ദ്രം. 1979 നു ശേഷം ഇക്വഡോറിലുണ്ടായ ശക്തമായ ഭൂകമ്പമായിരുന്നു ശനിയാഴ്ചത്തേത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+