ഇക്വഡോര്‍ ഭൂകമ്പം;മരണ സംഖ്യ 272 ആയി
ക്വിറ്റോ : ഇക്വഡോറിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 272 ആയി.2500 ലേറെ പേര്‍ക്ക് പരിക്കേറ്റു.മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് ഗ്ലാസ് അറിയിച്ചു.ഭൂകമ്പത്തെ തുടര്‍ന്ന് രാജ്യത്തെ ആറു പ്രവിശ്യകളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ അനേകം വീടുകളും ഓഫീസുകളും വാഹനങ്ങളും തകര്‍ന്നു.ഭൂകമ്പത്തെ തുടര്‍ന്ന് റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ചെറു ചലനങ്ങളും ഉണ്ടായി.
ടെലഫോണ്‍,വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. തലസ്ഥാന നഗരമായ ക്വിറ്റോയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും മഴ തടസ്സം നില്ക്കുന്നതായാണ് അറിയുന്നത്.തീരദേശ പ്രദേശങ്ങളില്‍ നിന്നും ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്കു മാറ്റി.1000 സുരക്ഷാ ജീവനക്കാരെയും 4600 പോലീസ് ഓഫീസര്‍മാരെയും സംഭവ സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട് . റോഡുകളെല്ലാം വിണ്ടു കീറിയ നിലയിലാണുളളത്.

ഭൂകമ്പത്തില്‍ 26 സ്കൂളുകള്‍ക്കും 151 കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 1979 നു ശേഷം ഇക്വഡോറിലുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു ശനിയാഴ്ച്ചത്തേതെന്ന് പ്രസിഡന്റ് റാഫേല്‍ കൊറിയ പറഞ്ഞു. ഭൂകമ്പത്തെ തുടര്‍ന്ന് അയല്‍ രാജ്യങ്ങളായ കൊളംബിയ,പെറു തീരങ്ങളില്‍ സുനാമി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ശനിയാഴ്ച്ച വൈകിട്ട് ഏഴുമണിയോടെയാണ് ഇക്വഡോറിലെ വടക്കന്‍ തീരപ്രദേശമായ മൂസിനെയില്‍ ശക്തമായ ഭൂകമ്പമുണ്ടായത്.നാലു ദിവസം മുന്‍പ് ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ ഒന്‍പതു പേര് മരിക്കുകയും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications