കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇക്വഡോര്‍ ഭൂകമ്പം;മരണ സംഖ്യ 272 ആയി

Google Oneindia Malayalam News

ക്വിറ്റോ : ഇക്വഡോറിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 272 ആയി.2500 ലേറെ പേര്‍ക്ക് പരിക്കേറ്റു.മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് ഗ്ലാസ് അറിയിച്ചു.ഭൂകമ്പത്തെ തുടര്‍ന്ന് രാജ്യത്തെ ആറു പ്രവിശ്യകളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ അനേകം വീടുകളും ഓഫീസുകളും വാഹനങ്ങളും തകര്‍ന്നു.ഭൂകമ്പത്തെ തുടര്‍ന്ന് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ചെറു ചലനങ്ങളും ഉണ്ടായി.

ടെലഫോണ്‍,വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. തലസ്ഥാന നഗരമായ ക്വിറ്റോയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും മഴ തടസ്സം നില്‍ക്കുന്നതായാണ് അറിയുന്നത്‌.തീരദേശ പ്രദേശങ്ങളില്‍ നിന്നും ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്കു മാറ്റി.1000 സുരക്ഷാ ജീവനക്കാരെയും 4600 പോലീസ് ഓഫീസര്‍മാരെയും സംഭവ സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട് . റോഡുകളെല്ലാം വിണ്ടു കീറിയ നിലയിലാണുളളത്.

earthquake

ഭൂകമ്പത്തില്‍ 26 സ്‌കൂളുകള്‍ക്കും 151 കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 1979 നു ശേഷം ഇക്വഡോറിലുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു ശനിയാഴ്ച്ചത്തേതെന്ന് പ്രസിഡന്റ് റാഫേല്‍ കൊറിയ പറഞ്ഞു. ഭൂകമ്പത്തെ തുടര്‍ന്ന് അയല്‍ രാജ്യങ്ങളായ കൊളംബിയ,പെറു തീരങ്ങളില്‍ സുനാമി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച്ച വൈകിട്ട് ഏഴുമണിയോടെയാണ് ഇക്വഡോറിലെ വടക്കന്‍ തീരപ്രദേശമായ മൂസിനെയില്‍ ശക്തമായ ഭൂകമ്പമുണ്ടായത്.നാലു ദിവസം മുന്‍പ് ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ ഒന്‍പതു പേര്‍ മരിക്കുകയും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

English summary
The death toll from a powerful earthquake that shook Ecuador's northwestern coast soared to 272 on Sunday, and hundreds more pepole were wounded, the office of the nation's president said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X