കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കൊറോണയോ? റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനിലും ഭീതി വിതച്ച് കൊറോണ വൈറസ് രോഗം വ്യാപിക്കുകയാണ്. 9000 പേര്‍ക്ക് രോഗം ബാധിച്ചുവെന്ന് ഇതിനകം സ്ഥിരീകരിച്ചുകഴിഞ്ഞു. മരണ സംഖ്യ 200നോട് അടുക്കുന്നു. ചൊവ്വാഴ്ച മാത്രം 16 മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗം പൂര്‍ണമായി ഇല്ലാതാക്കാന്‍ വേണ്ട നടപടികള്‍ സംബന്ധിച്ച് പ്രവിശ്യാ സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തിയെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പഞ്ചാബ്, സിന്ധ് പ്രിവശ്യകളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിനിടെയാണ് ഇമ്രാന്‍ ഖാന് കൊറോണ രോഗം ബാധിച്ചോ എന്ന ചോദ്യം ഉയരുന്നത്. ഈ ചോദ്യം ഉയരാനുള്ള ഒരു കാരണം, ഇദ്ദേഹത്തെ സന്ദര്‍ശിച്ച വ്യക്തിക്ക് കൊറോണ രോഗം സ്ഥിരീകരിച്ചതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഈദി ഫൗണ്ടേഷന്‍

ഈദി ഫൗണ്ടേഷന്‍

സന്നദ്ധ പ്രവര്‍ത്തനത്തില്‍ പാകിസ്താനില്‍ മുന്‍നിരയിലുള്ള എന്‍ജിഒ ആണ് ഈദി ഫൗണ്ടേഷന്‍. ഈ സംഘടനയുടെ സ്ഥാപകന്റെ മകന് കൊറോണ രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം കഴിഞ്ഞദിവസം ഇസ്ലാമാബാദിലെത്തി ഇമ്രാന്‍ ഖാനുമായി ചര്‍ച്ച നടത്തുകയും ഫണ്ട് കൈമാറുകയും ചെയ്തിരുന്നു.

ഒരു കോടി രൂപ

ഒരു കോടി രൂപ

1951ല്‍ അബ്ദുല്‍ സത്താര്‍ ഈദി സ്ഥാപിച്ചതാണ് ഈദി ഫൗണ്ടേഷന്‍. ഇദ്ദേഹത്തിന്റെ മകന്‍ ഫൈസല്‍ ഈദിയാണ് ഇപ്പോള്‍ സംഘടനയുടെ ചെയര്‍മാന്‍. ഫൈസല്‍ ഈദി കഴിഞ്ഞദിവസം ഇസ്ലാമാബാദിലെത്തി ഇമ്രാന്‍ ഖാനുമായി ചര്‍ച്ച നടത്തുകയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഒരു കോടി രൂപ സംഭാവന നല്‍കുകയും ചെയ്തിരുന്നു.

റൂട്ട് മാപ്പ് തയ്യാറാക്കി

റൂട്ട് മാപ്പ് തയ്യാറാക്കി

ഇമ്രാന്‍ ഖാനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഫൈസല്‍ ഈദിക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. അധികം വൈകാതെ അദ്ദേഹം പരിശോധന നടത്തി. രോഗമുണ്ട് എന്നാണ് പരിശോധന ഫലം. ഇതോടെയാണ് ഫൈസല്‍ ഈദിയുടെ യാത്രയുടെ റൂട്ട് മാപ്പ് തയ്യാറാക്കിയത്. ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തിയെന്ന് കണ്ടെത്തിയത് അങ്ങനെയാണ്.

വീട്ടില്‍ ഐസൊലേഷനില്‍

വീട്ടില്‍ ഐസൊലേഷനില്‍

ഏപ്രില്‍ 15നാണ് ഇമ്രാന്‍ ഖാനെ ഫൈസല്‍ ഈദി കണ്ടതെന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഫൈസല്‍ ഈദി ഇപ്പോഴും ഇസ്ലാമാബാദിലുണ്ടെന്നും ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടില്ലെന്നും വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണെന്നും മകന്‍ സഅദ് ഈദി പറഞ്ഞു.

പരിശോധന നടത്തിയിട്ടില്ല

പരിശോധന നടത്തിയിട്ടില്ല

അതേസമയം, ഇമ്രാന്‍ ഖാന്‍ കൊറോണ പരിശോധന ഇതുവരെ നടത്തിയിട്ടില്ലെന്നാണ് പാകിസ്താനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇമ്രാന്‍ ഖാന്‍ പ്രവിശ്യാ ഭരണകൂടങ്ങളുമായി കഴിഞ്ഞദിവസം വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. പ്രവിശ്യകള്‍ക്ക് എല്ലാ വിധത്തിലുള്ള സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തുവെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Edhi Foundation chairman, Who met Pakistan PM Imran Khan tested Positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X