സ്‌നോഡന്റെ കാമുകിയും റഷ്യയിലെത്തി
മോസ്‌കോ: അമേരിക്ക നടത്തിയ നീതീകരിക്കാനാവാത്ത ചാരപ്പണികള്‍ പുറത്തുകൊണ്ടുവന്ന് താരമായ എഡ്വേഡ് സ്‌നോഡന്റെ കാമുകി റഷ്യയിലെത്താറുണ്ടെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ ഹവായില്‍ താമസക്കാരിയായ ലിന്‍ഡ്‌സേ മില്ലര്‍ ആണ് അമേരിക്കക്കാരുടെ കണ്ണുവെട്ടിച്ച് ഇടയ്ക്കിടെ റഷ്യയിലെത്തി സ്‌നോഡനെ സന്ധിക്കുന്നത്.
ഒക്‌ടോബര്‍ 24 ന് ഔദ്യോഗികമായി പുറത്ത് വരുന്ന 'സിറ്റിസണ്‍ ഫോര്‍' എന്ന ചാനലിന്റെ ഒരു ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഡോക്യുമെന്ററിയില്‍ സ്‌നോഡനോടൊപ്പം കാമുകിയും പ്രത്യക്ഷപ്പെടുന്നതായാണ് വിവരം. സ്‌നോഡനെ ഏതുവിധേനയും രാജ്യത്തെത്തിക്കാനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ക്കിടെയാണ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കാമുകി റഷ്യയിലെത്തുന്നത് എ്ന്നതാണ് രസകരം.

വിസാ പ്രശ്‌നമുള്ളതിനാല്‍ റഷ്യയില്‍ സ്ഥിരതാമസം സാധ്യമല്ലാത്ത കാമുകി ഇടവേളകളിലാണ് സ്‌നോഡനെ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ ഇരുവരും മോസ്‌കോയില്‍ ഒന്നിച്ചുണ്ടായിന്നെന്ന ഡോക്യുമെന്ററിയില്‍ പറയുന്നതായാണ് വിവരം. സന്ദര്‍ശനവിവരം പുറത്തുവന്നതോടെ പോള്‍ ഡാന്‍സര്‍ കൂടിയായ ലിന്‍ഡ്‌സേ മില്ലര്‍ അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാമുകിവഴി സ്‌നോഡനെ അമേരിക്കയിലെത്തിച്ച് വിചാരണയ്ക്ക് വിധേയനാക്കാനും അമേരിക്ക ശ്രമം നടത്തുന്നുണ്ട്. അമേരിക്കന്‍ രഹസ്യങ്ങള്‍ പുറത്തുവിടും മുന്‍പാണ് ഇവര്‍ ഹവായില്‍ അവസാനമായി ഒത്തു ചേര്‍ന്നത്. പിന്നീടാണ് സ്‌നോഡന്‍ രാജ്യം വിടുകയും ലോക രാഷ്ട്രങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയ അമേരിക്കയുടെ ചാരപ്പണിയെക്കുറിച്ച് വെളിപ്പെടുത്തിയതും.












Click it and Unblock the Notifications