കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്‌ലാം: സമവായത്തിനൊരുങ്ങി ഇന്ത്യ..യുദ്ധം ഒഴിവാകും...?

ഭൂട്ടാനുമായും ചര്‍ച്ചകള്‍ നടത്തും

Google Oneindia Malayalam News

ദില്ലി: ഡോക്‌ലാം വിഷയത്തില്‍ സമവായത്തിനൊരുങ്ങി ഇന്ത്യ. ചൈന ഇന്ത്യക്ക് നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കുന്നതിനിടെ പ്രശ്‌നം നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്ലേ അറിയിച്ചു. നയതന്ത്ര ചര്‍ച്ചകളില്‍ ഭൂട്ടാനെയും ഉള്‍പ്പെടുത്തുമെന്ന് ഇന്ത്യ അറിയിച്ചു. ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള യുഎന്‍ ശ്രമത്തെ ചൈന എതിര്‍ക്കുന്നതിനെക്കുറിച്ചുള്ള പ്രതികരണം ചോദിച്ചപ്പോളായിരുന്നു ഗോപാല്‍ ബാംഗ്ലെയുടെ പ്രതികരണം.

പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതകള്‍ ഇപ്പോഴും അകലെയല്ല. ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായൊരു നയം സ്വീകരിക്കാനായിരിക്കും ശ്രമിക്കുന്നത്. സമാധാനം ഉറപ്പു വരുത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. അത് നയതന്ത്ര ചര്‍ച്ചകളിലൂടെയേ സാധിക്കൂ. പ്രശ്‌നം പരിഹരിക്കാന്‍ ഭൂട്ടാനുമായും ഇന്ത്യ ചര്‍ച്ചകള്‍ നടത്തുകയാണെന്ന് ഗോപാല്‍ ബാഗ്ലേ അറിയിച്ചു.

 india-china-flag-10-14996540

അതേസമയം ഡോക്‌ലാമില്‍ ഇന്ത്യ സൈനികരുടെ എണ്ണം കുറച്ചേ മതിയാകൂ എന്ന ചൈനയുടെ മുന്നറിയിപ്പിനോട് ഗോപാല്‍ ബാഗ്ലേ പ്രതികരിച്ചില്ല. സൈന്യത്തിന് പിന്‍വലിയാന്‍ രണ്ടാഴ്ച കൂടി സമയം അനുവദിക്കുന്നുവെന്നാണ് അവസാനമായി ചൈന താക്കീത് നല്‍കിയിരിക്കുന്നത്. അല്ലെങ്കില്‍ മിലിട്ടറി ഓപ്പറേഷന് ചൈന തയ്യാറാകുമെന്ന് രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ പറയുന്നു.

English summary
Eengaging with China diplomatically, says India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X