കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈജിപ്തില്‍ ബോംബ് ആക്രമണം; 7 പോലീസുകാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു

ഈജിപ്തിലെ സീനായി നഗരത്തിലുണ്ടായ ബോംബ് ആക്രമണത്തില്‍ ഏഴ് പോലീസുകാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. സ്‌ഫോടനത്തിനു ശേഷം അക്രമികള്‍ വെടിയുതിര്‍ത്തു.

  • By Jince K Benny
Google Oneindia Malayalam News

ജറുസലേം: ഈജിപ്തിലെ സീനായി നഗരത്തിലുണ്ടായ ബോംബ് ആക്രമണത്തില്‍ ഏഴ് പോലീസുകാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. അല്‍ അരിഷിലെ വടക്കന്‍ സിനായി നഗരത്തിലായിരുന്നു ആക്രമണം. പോലീസിന്റെ പ്രത്യാക്രമണത്തില്‍ അഞ്ച് അക്രമികളും കൊല്ലപ്പെട്ടു, മൂന്നു പേര്‍ക്ക് പരിക്കേറ്റു. 20 പേരടങ്ങുന്ന സംഘമാണ് അക്രമണം നടത്തയിത്.

Bomb Blast

തെരുവ് വൃത്തിയാക്കാന്‍ ഉപയോഗിച്ചിരുന്ന വാഹനത്തിലായിരുന്നു ബോംബ് സ്ഥാപിച്ചിരുന്നത്. ആസൂത്രിതമായ ഈ സ്‌ഫോടനത്തിനായി അക്രമികള്‍ വാഹനം നേരത്തെ മോഷ്ടിക്കുകയായിരുന്നു. സ്‌ഫോടനത്തിനു ശേഷം അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

അക്രമത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തില്‍ നാല് സാധാരണക്കാരുള്‍പ്പെടെ 13 പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനം നടന്ന വാഹനത്തിന്റെ ചക്രത്തിന് സമീപത്ത് നിന്ന് അക്രമികളില്‍ ഒരാളുടെ മൃതശരീരം പോലീസ് കണ്ടെടുത്തു.

English summary
Egypt: Seven policemen, one civilian killed in Sinai bomb attack. After the bomb exploded, attackers fired guns and rocket-propelled grenades at the checkpoint, the sources said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X