കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈജിപ്ത് തിരിച്ചടി തുടങ്ങി; ലിബിയയില്‍ ബോംബാക്രമണം

  • By Gokul
Google Oneindia Malayalam News

കെയ്‌റോ: തങ്ങളുടെ ഇരുപത്തിയൊന്ന് പൗരന്‍മാരെ കൊലപ്പെടുത്തിയ ഐസിസ് തീവ്രവാദികള്‍ക്കെതിരെ ഈജിപ്ത് പ്രതികാര നടപടി തുടങ്ങി. ലിബിയയിലെ ഐസിസ് അധീന മേഖലകളില്‍ ബോംബാക്രമണം നടത്തിയാണ് ഈജിപ്ത് പട്ടാളം തിരിച്ചടിക്കുന്നത്. ഐസിസ് താവളങ്ങള്‍ തകര്‍ക്കുകയും തീവ്രവാദികളെ ഇല്ലാതാക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഈജിപ്ത് പ്രഖ്യാപിച്ചുകഴിഞ്ഞു.

ഈജിപ്ത് ബോംബാക്രമണം നടത്തിയ കാര്യം ലബിയന്‍ ഭരണകൂടവും സ്ഥിതീകരിച്ചിട്ടുണ്ട്. തങ്ങളുടെ അറിവോടും സഹകരണത്തോടും കൂടിയാണ് ഭീകരരുടെ പിടിയിലുള്ള നഗരമായ ദേര്‍നയില്‍ ഈജിപ്ത് ആക്രമണം നടത്തിയതെന്ന് ലിബിയന്‍ സൈനിക വക്താവ് അറിയിച്ചു. ബോംബാക്രമണം ഐസിസിന് കനത്ത നഷ്ടം വരുത്തിവെച്ചതായാണ് വിവരം.

france-attack

ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍ സിസി ഐസിസിനെതിരെ കടുത്ത ആക്രമണത്തിന് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. 21 ക്രിസ്തുമത വിശ്വാസികളെ അതിക്രൂരമായി തലയറുക്കുന്ന ചിത്രം പുറത്തുവന്നതിനെ തുടര്‍ന്നാണിത്. അതിനിടെ, ചിത്രത്തിന്റെ വിശ്വാസ്യത വിദഗ്ധര്‍ സ്ഥിതീകരിച്ചിട്ടുണ്ട്.

നേരത്തെ ജോര്‍ദ്ദാന്‍ തടവുകാരനെ ജീവനോടെ കത്തിക്കുന്നതിന്റെ വീഡിയോ ഐസിസ് പുറത്തുവിട്ടതിനെ തുടര്‍ന്ന് ജോര്‍ദ്ദാന്‍ സൈന്യവും ഐസിസിനെ ആക്രമിച്ചിരുന്നു. ലിബിയയിലും ഇറാഖിലും ശക്തി പ്രാപിച്ചുവരുന്ന ഐസിസിനെ ഏതുവിധേനയും ഇല്ലാതാക്കുമെന്ന് അമേരിക്കയും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യോമാക്രമണത്തിന് പിന്നാലെ ഐസിസിനെതിരെ കരയാക്രമണവും യുഎസ് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

English summary
After 21 Egyptians beheaded Egypt bombs Islamic State targets in Libya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X