കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈജിപ്ത് മുൻ പ്രസിഡന്റ് മുഹമ്മദ് മുർസി കോടതിമുറിയിൽ കുഴഞ്ഞു വീണ് മരിച്ചു

Google Oneindia Malayalam News

കൊയ്റോ: ഈജിപ്ത് മുൻ പ്രസിഡന്റ് മുഹമ്മദ് മുർസി അന്തരിച്ചു. 67 വയസായിരുന്നു. ചാരവൃത്തി കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കിടെ കോടതി മുറിയിൽ മുർസി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അധ്യക്ഷനായി അമിത് ഷാ തുടരും; ബിജെപി വർക്കിംഗ് പ്രസിഡന്റായി ജെപി നദ്ദയെ നിയമിച്ചുഅധ്യക്ഷനായി അമിത് ഷാ തുടരും; ബിജെപി വർക്കിംഗ് പ്രസിഡന്റായി ജെപി നദ്ദയെ നിയമിച്ചു

ഈജിപ്റ്റിൽ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ പ്രസിഡന്റാണ് മുഹമ്മദ് മുർസി. 2012ൽ ചുമതലയേറ്റ അദ്ദേഹം ഒരു വർഷം മാത്രമാണ് പദവിയിൽ തുടർന്നത്. അധികാരത്തിലേറിയത് മുതൽ വൻ ജനരോക്ഷവും പ്രതിഷേധങ്ങളുമാണ് മുർസിക്കെതിരെ ഉയർന്നത്. 2013ൽ അട്ടിമറിയിലൂടെ മുർസിയെ പുറത്താക്കി സൈന്യം ഭരണം പിടിക്കുകയായിരുന്നു.

murzi

ഹമാസുമായി ചേർന്ന് ചാരവൃത്തി നടത്തിയതുൾപ്പെടെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു മുഹമ്മദ് മുർസി. 1951 ആഗസ്റ്റ് 20ന് ഈജിപ്റ്റിലെ ശറഖിയ്യയിലാണ് അദ്ദേഹത്തിന്റെ ജനനം. കെയ്റോ സർവ്വകലാശാലയിൽ നിന്നും എഞ്ചിനീയറിംഗിൽ ബിരുദവും ബിരുദാനന്ദര ബിരുദവും സ്വന്തമാക്കിയ മുർസി കാലിഫോർണിയാ സർവകലാശലയിൽ നിന്നും ഡോക്ടേറ്റും നേടി. 2000-2005 കാലയളവിൽ ബ്രദർഹുഡിന്റെ പിന്തുണയോടെ പാർലമെന്റിലേക്ക് മത്സരിച്ച് വിജയിച്ചു.

English summary
Egypt Ex-president mohammed morsi dies during trial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X