Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈജിപ്തില്‍ ചര്‍ച്ചില്‍ സ്‌ഫോടനം; ചിതറിത്തെറിച്ച് മൃതദേഹങ്ങള്‍, ദയനീയ കാഴ്ച, ക്രൂരം!!

ഓശാന ഞായറിന്റെ ഭാഗമായി വിശ്വാസികള്‍ ഒത്തുകൂടിയപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്.

കെയ്‌റോ: ഈജിപ്തിലെ നൈല്‍ ഡെല്‍റ്റ മേഖലയില്‍ ചര്‍ച്ചില്‍ ശക്തമായ ആക്രമണം. താന്‍ത നഗരത്തിലെ ചര്‍ച്ചിലാണ് വന്‍ സ്‌ഫോടനമുണ്ടായത്. 25 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തിന്റെ കാരണവും വ്യക്തമല്ല. 42 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഈജിപ്തിലെ സര്‍ക്കാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തത്.

Fire

കഴിഞ്ഞ ഡിസംബര്‍ കെയ്‌റോയിലെ കോപ്റ്റിക് ചര്‍ച്ചില്‍ ഉഗ്രസ്‌ഫോടനമുണ്ടായിരുന്നു. 25 പേര്‍ കൊല്ലപ്പെടുകയും 49 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ മരിച്ചത് കൂടുതലും സ്ത്രീകളും കുട്ടികളും തന്നെ. അടുത്തിടെ ചര്‍ച്ചുകള്‍ക്ക് നേരെയുണ്ടായ ശക്തമായ ആക്രമണമായിരുന്നു ഇത്.

ഓശാന ഞായറിന്റെ ഭാഗമായി വിശ്വാസികള്‍ ഒത്തുകൂടിയപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. നേരത്തെ സ്ഥാപിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് സഭാ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

ദിവസങ്ങള്‍ക്ക് മുമ്പ് താന്‍തയില്‍ മറ്റൊരു സ്‌ഫോടനമുണ്ടായിരുന്നു. സംഭവത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് അന്ന് പൊട്ടിത്തെറിച്ചത്. താന്‍തയിലെ പോലീസ് പരിശീലന കേന്ദ്രത്തിനടുത്തായിരുന്നു സംഭവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+