കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈജിപ്ത്: 683 മുസ്ലീം ബ്രദര്‍ഹുഡുകാര്‍ക്ക് വധശിക്ഷ

  • By Soorya Chandran
Google Oneindia Malayalam News

മിന്യ: ഈജിപ്തില്‍ മുര്‍സി അനുകൂലികളായ 638 മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബാദിയേയും വധശിക്ഷക്ക് വിധിച്ചിട്ടുണ്ട്.

2013 ഓഗസ്റ്റ് 14 ന് മിന്യ പ്രവിശ്യയിലെ പോലീസ് സ്‌റ്റേഷന്‍ ആക്രണ കേസുമായി ബന്ധപ്പെട്ടാണ് ഈ വിധി. കൊലപാതകവും കൊലപാതകശ്രവും ആണ് കേസ്. മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതിന് ശേഷം ഈജിപ്തില്‍ അരങ്ങേറിയ കലാപങ്ങളില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ കടുത്ത നടപടികളാണ് എടുക്കുന്നത്.

Egypt Protest

നേരത്തേ ഇതേ കോടതി 529 പേര്‍ക്ക് മറഅറൊരു കേസില്‍ വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് കഴിഞ്ഞ മാര്‍ച്ച മാസത്തില്‍ ഈ വിധി കോടതി പുന:പരിശോധന നടത്തിയിരുന്നു. തടുര്‍ന്ന് 492 പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു.

മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയതിന് ശേഷം നടന്ന കലാപത്തില്‍ പതിനയ്യായിരത്തിലധികം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെയാണ് പട്ടാളം അറ്‌സറ്റ് ചെയ്തത്. ഇവരില്‍ പലര്‍ക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. പലരുടേയും വിചാരണ തുടരുകയാണ്.

കഴിഞ്ഞ ദിവസം 13 മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്കെതിരെ കോടതി വിധിയുണ്ടായിരുന്നു. ഇവര്‍ക്ക് 88 വര്‍ഷം വരെയാണ് തടവ് ശിക്ഷ വിധിച്ചത്. മുര്‍സിയെ പുറത്താക്കിയതിന് ശേഷം ഇപ്പോള്‍ ഈജിപ്തില്‍ ഇടക്കാല പട്ടാള ഭരണമാണ് നടക്കുന്നത്.

English summary
Egypt judge sentences 683 to death in mass trial, including Muslim Brotherhood leader.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X